ചെന്നൈ: ഐ പി എല്‍ ക്രിക്കറ്റില്‍ ചൊവ്വാഴ്ച നടക്കുന്ന ആദ്യ ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.
ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് ലക്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടും.
ഇന്നലെ രാത്രി ബെംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന ലീഗ് മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആറ് വിക്കറ്റിന്റെ ജയത്തോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കി.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. വിരാട് കോഹ്ലി 61 പന്തില്‍ 101 റണ്‍സ് നേടി. ഗുജറാത്തിനായി നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ശുഭ്മാന്‍ ഗില്ലിന്റെ രണ്ടാം ഐപിഎല്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഗുജറാത്ത് 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഇന്നലെ ആദ്യ മത്സരത്തില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ബാംഗ്ലൂര്‍ ഐപിഎല്‍ പ്ലേഓഫില്‍ നിന്ന് പുറത്തായതോടെ യോഗ്യത നേടുന്ന നാലാമത്തെ ടീമായി മുംബൈ ഇന്ത്യന്‍സ് മാറി. ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകള്‍ ഇതിനകം പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: