തിരുവനന്തപുരം: അറുപത്തിമൂന്നാം പിറന്നാൾ ദിനത്തില്‍ ഭാര്യ സുചിത്രയുടെ മോഹന്‍ലാലിനെക്കുറിച്ചുള്ള വാക്കുകള്‍ വൈറല്‍.
മോഹന്‍ലാല്‍ ക്യാമറയ്‌ക്ക് മുന്നില്‍ ഒന്നാന്തരം നടനാണെങ്കിലും ജീവിതത്തില്‍ ഏറ്റവും മോശം നടനുമാണെന്നാണ് ജീവിതപങ്കാളിയായ സുചിത്ര പറയുന്നത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് സുചിത്ര മനസ്സ് തുറന്നത്.
മോഹൻലാൽ ഇമോഷണലാണെന്നും ഒരു മാജിക്കുകാരനെപ്പോലെ അത് അദ്ദേഹത്തിന് ഒളിപ്പിക്കാനറിയാമെന്നും അത് മനസ്സിലാവുകയേയില്ലെന്നും സുചിത്ര. 1988 ലാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര.
പിറന്നാള്‍ ദിനത്തല്‍ മോഹന്‍ലാലിന്റെ പുതിയ സിനിമയായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ട വാലിബന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഈ സിനിമയുടെ നിര്‍മ്മാതാവുകൂടിയായ മുന്‍മന്ത്രി ഷിബു ബേബി ജോണ്‍ പുറത്തുവിട്ടിരുന്നു.
അതുപോല പൃഥ്വിരാജും മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ തന്റെ ചിത്രത്തിലെ മോഹന്‍ ലാല്‍ കഥാപത്രത്തിന്റെ പേരിലാണ് ട്വീറ്റ് ചെയ്തത്. ഹാപ്പി ബര്‍ത്ത് ഡേ ഖുറേഷി അബ്രഹാം എൻ്നായിരുന്നു പൃഥ്വിരാജിന്റെ ട്വീറ്റ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിലെ മോഹന്‍ലാലിന്റെ കഥാപാത്രമാണ് ഖുറേഷി അബ്രഹാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: