ന്യൂദല്‍ഹി: കേരളത്തിലെ പ്രസ് ക്ലബുകളുടെ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.വിവിധ പ്രസ് കഌബ്ബുകള്‍ എം പി ഫണ്ട് ഉള്‍പ്പെടെ രണ്ടര കോടി രൂപ സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നാണ് കേസ്.ട്രേഡ് യൂണിയനു എം പി ഫണ്ട് കൈപ്പറ്റാന്‍ അനുമതിയില്ലത്തതിനാല്‍ കൈപ്പറ്റിയ വതുക തിരിച്ചു പിടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. അതിനു പിന്നാലെയാണ് പണം വെട്ടിച്ചതാണോ എന്നതില്‍ അന്വേഷണം നടക്കുന്നത്. സി എ ജിയുടെ മുന്‍ റിപ്പോര്‍ട്ടുകളില്‍ പി ആര് ഡി, ധന വകുപ്പുകളെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. സി എ ജി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചപ്പോള്‍ സംസ്ഥാന ധനവകുപ്പിനെ പഴിചാരി പിആര്‍ഡി ഡയറക്ടര്‍ തടിയൂരാന്‍ ശ്രമിക്കുക്കുകയാണ് . മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലാണ് പി ആര് ഡി വകുപ്പ്. പിആര്‍ഡി ഡയറക്ടര്‍ ടി.വി.സുഭാഷ് മേയ് ഒന്പതിനു പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച കത്തില്‍ പ്രസ് ക്ലബുകള്‍ക്കും കെയുഡബ്ല്യുജെ ഡല്‍ഹി ഘടകത്തിനും എതിരായ നടപടികള്‍ വൈകാന്‍ കാരണം ധനവകുപ്പാണെനന്നാണ് പറയുന്നത്.
ഇ.ഡി. അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ കുടുക്കാനുള്ള ശ്രമമാണ് പി ആര് ഡി ഡയറക്ടറുടെ കത്തിനു പിന്നില്‍.
കെ യുഡബ്ല്യുജെ ഡല്‍ഹി ഘടകത്തിന്റെ 25 ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പിനെ കുറിച്ചുള്ള ധനവകുപ്പ് ഇന്സ്പെക്ഷന് വിങ്ങിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഏപ്രിലില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലിനു സമര്‍പ്പിച്ചിരുന്നു. ഫണ്ട് കൈകാര്യം ചെയ്തിരുന്ന ഭാരവാഹികളില്‍ നിന്നു 18% പിഴ പലിശ സഹിതം 70 ലക്ഷം രൂപ തിരിച്ചു പിടിക്കാനാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. ധനമന്ത്രി് റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി പിആര്‍ഡി ക്കു കൈമാറിയിട്ടില്ല
ധനവകുപ്പില്‍ നിന്നു റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് പിആര്‍ഡി സെക്രട്ടറി ടി.വി.സുഭാഷ് പ്രധാന മന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്.
ഇ.ഡി. അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ അലംഭാവം പരിശോധിച്ചാല്‍ ധന വകുപ്പാകും കുടുങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: