ടോക്യോ : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉക്രൈനിലേക്ക്. ഹിരോഷിമയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടയിലാണ് പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ഉക്രൈന്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചത്. ജി7 യോഗത്തിനിടെ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മില്‍ നേരിട്ട് കാണുന്നത്.
റഷ്യ- ഉക്രൈന്‍ യുദ്ധത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. റഷ്യയുമായുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ഇടപെടുമെന്ന മോദിയുടെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് സെലന്‍സ്‌കിയും പ്രതികരിച്ചു.
ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും, യു കെ പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ എന്നിവരുമായും പ്രധാനമന്ത്രി സൗഹൃദം പങ്കിട്ടു. ഹിരോഷിമയിലെ ജി-7 സമ്മേളനം ഇന്ന് അവസാനിക്കും. യോഗത്തില്‍ ഭക്ഷ്യം, വളം, ആരോഗ്യ രക്ഷാ മേഖലകളുമായി ബന്ധപ്പെട്ട് ആക്ഷന്‍ പ്ലാനും മോദി സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും പ്രധാനനമന്ത്രി ആവശ്യപ്പെട്ടു. ചൈനയുടെ രാജ്യാതിര്‍ത്തികള്‍ കടന്നുള്ള ഇടപെടലിനേയും. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും സമ്മേളനത്തില്‍ അംഗ രാജ്യങ്ങള്‍ സംയുക്ത പ്രമേയം അവതരിപ്പിച്ചു. ജപ്പാന്‍ സന്ദര്‍ശനത്തിനൊപ്പം പാപ്പുവ ന്യൂഗിനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: