തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യുയുസി ലിസ്റ്റില്‍ എസ്എഫ്ഐ നേതാവിനെ തിരുകി കയറ്റിയ സംഭവത്തില്‍ കോളേജ് മാനേജ്മെന്റ് അന്വേഷണം നടത്തും. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജി.ജെ. ഷൈജുവിനെ കേരള സര്‍വ്വകലാശാല കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനുപിന്നാലെയാണ് മാനേജ്മെന്റിന്റെ നടപടി.
കോളേജ് മാനേജര്‍ അടക്കം മൂന്ന പേര് അടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. വെട്ടിപ്പ് നടത്തിയതില്‍ പ്രിന്‍സിപ്പലിനെതിരെ ഇന്ന് കേരളാ സര്‍വകലാശാല പോലീസില്‍ ഇന്ന് പരാതി നല്‍കും. പിന്സിപ്പാള് പ്രൊ. ജി.ജെ. ഷൈജുവിനും യുയുസിയായി പിന്‍വാതിലിലൂടെ പേര് ചേര്‍ക്കപ്പെട്ട എസ്എഫ്ഐ നേതാവ് എ. വിശാഖിനുമെതിരെയാണ് പരാതി നല്‍കുന്നത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് സിഎസ്ഐ സഭയും മാനേജ്മെന്റും അറിയിച്ചിട്ടുണ്ട്.
അതേസമയം കെഎസ്യു നല്കിയ പരാതിയില്‍ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.ഡിജിപിക്ക് നല്കിയ പരാതി കാട്ടാക്കട പോലീസിന് കൈമാറിയെങ്കിലും പ്രാഥമിക വിവരശേഖരണം തുടരുകയാണെന്നാണ് പോലീസ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: