Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സബര്‍മതി സുന്ദരിയായൊഴുകുന്നു

മനുഷ്യ-പ്രകൃതി വിഭവങ്ങളുടെ ഖനിയായ കേരളത്തിന് നിത്യനിദാന ചെലവിനുപോലും അന്യരുടെ മുന്നില്‍ കൈ നീട്ടേണ്ടി വന്ന ഗതികേട് നമ്മെ മാറിമാറി ഭരിച്ചവരുടെ പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല. അപ്പോഴാണ് ഒരുകാലത്ത് പ്രകൃതി ദുരന്തങ്ങളും പകര്‍ച്ച വ്യാധിയും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും താറുമാറാക്കിയ ഗുജറാത്ത് നമുക്ക് മാതൃകയാകുന്നത്. 2001 ല്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായതിന് ശേഷം ഗുജറാത്തിന് സംഭവിച്ച മാറ്റം രാഷ്‌ട്രീയ തിമിരം ബാധിക്കാത്ത ഏതൊരാളേയും അമ്പരപ്പിക്കുന്നതാണ്.

സന്ദീപ് വാചസ്പതി by സന്ദീപ് വാചസ്പതി
May 21, 2023, 05:00 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

You can’t do it unless you can imagine it.

ലോകപ്രശസ്ത അമേരിക്കന്‍ ചലച്ചിത്രകാരനായ ജോര്‍ജ്ജ് ലൂക്കസിന്റെ ഈ അഭിപ്രായം കേരള ഭരണാധികാരികളെ സംബന്ധിച്ച് അക്ഷരംപ്രതി ശരിയാണ്. വാചാടോപങ്ങള്‍ക്ക് അപ്പുറം എന്തുകൊണ്ട് കേരളം വികസനകാര്യത്തില്‍ പിന്തള്ളപ്പെടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ഭാവനയും ദീര്‍ഘവീക്ഷണവുമുള്ള ഭരണാധികാരികളുടെ അഭാവം എന്നത് മാത്രമാണ്. മനുഷ്യ-പ്രകൃതി വിഭവങ്ങളുടെ ഖനിയായ കേരളത്തിന് നിത്യനിദാന ചെലവിനുപോലും അന്യരുടെ മുന്നില്‍ കൈ നീട്ടേണ്ടി വന്ന ഗതികേട് നമ്മെ മാറിമാറി ഭരിച്ചവരുടെ പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല. അപ്പോഴാണ് ഒരുകാലത്ത് പ്രകൃതി ദുരന്തങ്ങളും പകര്‍ച്ച വ്യാധിയും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും താറുമാറാക്കിയ ഗുജറാത്ത് നമുക്ക് മാതൃകയാകുന്നത്. 2001 ല്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായതിന് ശേഷം ഗുജറാത്തിന് സംഭവിച്ച മാറ്റം രാഷ്‌ട്രീയ തിമിരം ബാധിക്കാത്ത ഏതൊരാളേയും അമ്പരപ്പിക്കുന്നതാണ്.  

ദില്ലി ആസ്ഥാനമായ പബ്ലിക് പോളിസി റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള സദ്ഭരണ യാത്രയുടെ ഭാഗമായാണ് ഗുജറാത്തില്‍ എത്തിയത്. മാധ്യമ പ്രവര്‍ത്തകരും തദ്ദേശഭരണ സ്ഥാപന തലവന്മാരും വ്‌ളോഗര്‍മാരും മറ്റ് ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. അതിബുദ്ധിമാന്മാരുടെയും വിദ്യാസമ്പന്നരുടേയും നാട്ടില്‍ നിന്നുള്ളവരെന്ന അഹംഭാവ കുമിള അഹമ്മദാബാദില്‍ ചെന്നിറങ്ങിയ ആദ്യം ദിവസംതന്നെ പൊട്ടിത്തകര്‍ന്നു. ജീവിത സൂചിക അടിസ്ഥാനത്തില്‍ രാജ്യത്ത് ജീവിക്കാന്‍ ഏറ്റവും മികച്ച മൂന്നാമത്തെ നഗരം, ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട് സിറ്റികളില്‍ ഒന്ന്, രാജ്യത്തെ ആദ്യ ആഗോള പൈതൃക നഗരം, രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള അഞ്ചാമത്തെ നഗരം എന്നീ പദവികളൊക്കെ അഹമ്മദാബാദിന് സ്വന്തം. 90 ലക്ഷത്തിനടുത്താണ് അഹമ്മദാബാദ് നഗരസഭയുടെ ജനസംഖ്യ. എന്നാല്‍ ശുചിത്വം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, കുടിവെള്ള-വൈദ്യുതി വിതരണം, ക്രമസമാധാന പാലനം, പൊതുഗതാഗതം എന്നിവയൊക്കെ ആഗോള നിലവാരത്തില്‍ ഇവിടെ നടക്കുന്നുണ്ട്.

മാലിന്യ നിര്‍മാര്‍ജനം ഒരു മാതൃക

മാലിന്യ കൂമ്പാരം നീക്കംചെയ്യുന്ന പിരാന മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് കേരളത്തിന് സ്വീകരിക്കാവുന്ന മാതൃകയാണ്. ഒരു സ്വകാര്യ കമ്പനി 2000 കോടി രൂപ ചെലവ് പറഞ്ഞ പദ്ധതി വെറും 150 കോടിക്ക് നഗരസഭ തന്നെ ഏറ്റെടുത്ത് ചെയ്യുന്ന അനുഭവം പൊതുമേഖലാ പ്രേമികളായ സിപിഎം മന്ത്രിമാര്‍ക്കും അനുകരണീയമാണ്. മാലിന്യ മലയില്‍ നിന്ന് വേര്‍തിരിക്കുന്ന മണ്ണ് ദേശീയപാതാ അതോറിറ്റി വാങ്ങണമെന്ന കരാറും നഗരസഭ ഉറപ്പാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം സിമന്റ് കമ്പനികള്‍ക്കായി നല്‍കുന്നു. വേര്‍തിരിച്ചെടുക്കുന്ന മണ്ണ്, പ്ലാസ്റ്റിക്, ജൈവവളം എന്നിവയുടെ വിലയ്‌ക്ക് പുറമേ പദ്ധതി അവസാനിക്കുമ്പോള്‍ കിട്ടുന്ന 1500 കോടിയുടെ ഭൂമിയും നഗരസഭയ്‌ക്ക് സ്വന്തം. എല്ലാ ആഴ്ചയും ചീഫ് സെക്രട്ടറി നടത്തുന്ന അവലോകനം പദ്ധതിയുടെ നടത്തിപ്പ് എളുപ്പമാക്കുന്നു.

ഗുജറാത്തിന്റെ ജീവനാഡിയായ സബര്‍മതി നദി ഇന്ന് ശുദ്ധമാണ്, സ്വച്ഛമാണ്, സുന്ദരമാണ്. നഗരഹൃദയത്തിലെ സബര്‍മതിയുടെ 11.5 കിലോമീറ്റര്‍ നീളം ഏതൊരാളുടേയും മനംകവരും. ഇരുകരകളിലേയും അലക്കുകാരെ മാന്യമായി പുനരധിവസിപ്പിച്ച ശേഷം നദിക്കരയെ ആഗോള നിലവാരത്തില്‍ സര്‍ക്കാര്‍ പുനര്‍നിര്‍മ്മിച്ചു. ഓപ്പണ്‍ എയര്‍ തിയേറ്ററുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, സൈക്ലിംഗ് ട്രാക്കുകള്‍, പൂന്തോട്ടം, ശലഭ പാര്‍ക്ക്, പട്ടം പറത്താനുള്ള പാര്‍ക്ക്, പൊതു വ്യായാമ കേന്ദ്രങ്ങള്‍, കാല്‍നട യാത്രക്കാര്‍ക്കുള്ള പ്രത്യേക പാതകള്‍ തുടങ്ങിയ സൗകര്യങ്ങളോടെ സബര്‍മതി തീരം ഇന്ന് ലോക ശ്രദ്ധയാകര്‍ഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായി മാറി. 100 കോടി മുടക്കി 1000 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ നിര്‍മ്മിച്ച കേന്ദ്രവും അടല്‍ പാലവും ഭക്ഷണ ശാലകളും സബര്‍മതിയെ കൂടുതല്‍ സുന്ദരിയാക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും മലിനമായ രണ്ടാമത്തെ നദി എന്ന ചീത്തപ്പേരില്‍ നിന്നാണ് സബര്‍മതി ഇത്രയും സുന്ദരിയായത് എന്ന് കൂടി അറിയുക.

സംസ്ഥാന ഭരണാധികാരികളുടെ ദീര്‍ഘ വീക്ഷണത്തിന്റെ മകുടോദാഹരണമാണ് നഗരപ്രാന്തത്തില്‍ 2007 ല്‍ നിര്‍മ്മിച്ച ഗിഫ്റ്റ് സിറ്റി. ആഗോള സാമ്പത്തിക ഭീമന്മാര്‍ക്കും ടെക്‌നോളജി കമ്പനികള്‍ക്കുമായുള്ള പ്രത്യേക സാമ്പത്തിക മേഖലയാണ് ഇത്. ഇതുമൂലം ആഗോള കമ്പനികളില്‍ തൊഴിലെടുക്കാനുള്ള അവസരം സ്വന്തം നാട്ടില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൈവരികയാണ്. 300 കോടി രൂപയാണ് 3300 ഏക്കറിലായി പരന്ന് കിടക്കുന്ന ഈ നഗരത്തില്‍ നടക്കുന്ന ക്രയവിക്രയം. പ്രാദേശികമായി ഉണ്ടാകുന്ന സാമ്പത്തിക ഉണര്‍വും അനുബന്ധ തൊഴിലവസരങ്ങളും ഇതിന് പുറമേയാണ്. ഒപ്പം ആഗോള രംഗത്ത് ഇന്ത്യന്‍ സ്ഥാനം ഉറപ്പിക്കാനും ഗിഫ്റ്റ് സിറ്റിക്ക് സാധിക്കുന്നു. നൂറുശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലാണ് ഗിഫ്റ്റ് സിറ്റിയുടെ പ്രവര്‍ത്തനം. സര്‍ക്കാരിന്റെ പുറംപോക്ക് ഭൂമിയില്‍ നിര്‍മ്മിച്ച നഗരം ഇപ്പോഴും പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമായിട്ടില്ല.  ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളുടെ സമന്വയമാണ് അഹമ്മദാബാദ് ജില്ല ഒരുക്കുന്നത്. അഹമ്മദാബാദ് എന്ന പൈതൃക നഗരവും ഗാന്ധിനഗര്‍ എന്ന ഭരണസിരാകേന്ദ്രവും ഇവയ്‌ക്ക് നടുവിലായുള്ള ഗിഫ്റ്റ് സിറ്റി എന്ന ഭാവി നഗരവും ചേര്‍ന്ന് ഗുജറാത്തിനെ സമാനതകളില്ലാത്ത സംസ്ഥാനമായി മാറ്റുന്നു.  

ഗിഫ്റ്റ് സിറ്റിയുടെ ആസൂത്രണം ആഗോള നിലവാരത്തിലുള്ളതാണ്. കുടിവെളളം, ഡേറ്റാ കേബിള്‍, മാലിന്യം പുറത്ത് കളയാന്‍ പ്രത്യേകം സജ്ജമാക്കിയ വാക്വം പൈപ്പ്, നഗരത്തിലെ മുഴുവന്‍ കെട്ടിടങ്ങളും ശീതീകരിക്കാനുള്ള വാതകം, തീ കെടുത്താന്‍ അഗ്‌നിശമന സേന ഉപയോഗിക്കുന്ന പ്രത്യേക ദ്രാവകം ഇവയൊക്കെ ഒരു കേന്ദ്രീകൃത സംവിധാനത്തിന്‍ കീഴിലാണ് ഒരുക്കിയിരിക്കുന്നത്. ഭൂമിക്കടിയില്‍ മൂന്ന് നില താഴ്ചയിലാണ് ഈ സംവിധാനം. വിതരണ ശൃംഖലയില്‍ ഉണ്ടാകുന്ന ഏത് തകരാറും നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാന്‍ കേന്ദ്രീകൃത സംവിധാനം മൂലം സാധിക്കുന്നു. റോഡ് കുത്തിപ്പൊളിക്കാതെ, ഗതാഗത തടസ്സം ഉണ്ടാക്കാതെ, അപകട മരണം ഉണ്ടാകാതെ, അഴിമതിക്ക് ഇട നല്‍കാതെ ജനങ്ങള്‍ക്ക് അനായാസ സേവനം ഭരണാധികാരികള്‍ ഉറപ്പാക്കിയിരിക്കുന്നു. നഗരത്തിലെ ഏല്ലാ കെട്ടിടങ്ങളും ഈ പൈപ്പ് ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മനുഷ്യ ഇടപെടലില്ലാതെ നടക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനം എടുത്തു പറയേണ്ടതാണ്. നഗരത്തിലെ ഏത് കെട്ടിടത്തിലെയും മാലിന്യം പ്രത്യേക സ്ഥലത്ത് നിക്ഷേപിച്ചാല്‍ വാക്വം പൈപ്പിലൂടെ അതിവേഗം സഞ്ചരിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിര്‍മാര്‍ജ്ജന പ്ലാന്റിലെത്തും.  

സഹകരണ രംഗത്തെ  സമഗ്ര വിപ്ലവം

സഹകരണ മേഖലയെ ബിജെപി തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ഉണ്ടയില്ലാ വെടി വയ്‌ക്കുന്നവര്‍ ഗുജറാത്തിലേക്ക് ചെല്ലണം. ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തും കാര്യക്ഷമവുമായ സഹകരണ പ്രസ്ഥാനങ്ങളാണ് ഗുജറാത്തിലേത്. 3.5 കോടി ജനങ്ങളുള്ള കേരളത്തില്‍ 16,256 സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ 6.25 കോടി ജനങ്ങളുള്ള ഗുജറാത്തില്‍ 75,000 സ്ഥാപനങ്ങളാണ് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലേത് പോലെ ഭരണകര്‍ത്താക്കളുടെ വയറ്റിപ്പിഴപ്പിന് വേണ്ടിയല്ലെന്ന് മാത്രം. ഇവയില്‍ ഒന്നാമതാണ് രാജ്യത്തെ ഏറ്റവും വലിയ വളം നിര്‍മ്മാതാക്കളായ ഇഫ്‌കോ അഥവാ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേഷന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇഫ്‌കോയുടെ വിറ്റുവരവ് 40,152 കോടി രൂപയാണ്. സെനഗല്‍, ഒമാന്‍, യുഎഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലും ഇഫ്‌കോയുടെ സാനിധ്യമുണ്ട്. അഞ്ച് കോടി കര്‍ഷകരാണ് ഇഫ്‌കോയുടെ ഗുണഭോക്താക്കള്‍. അതായത് കേരളാ ജനസംഖ്യയേക്കാള്‍ ഒന്നര ഇരട്ടി ആള്‍ക്കാര്‍.

ഇഫ്‌കോ പുറത്തിറക്കിയ നാനോ യൂറിയ ലോക കാര്‍ഷിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നതാണ്. ഒരു ചാക്ക് യൂറിയക്ക് പകരം അരലിറ്റര്‍ നാനോ യൂറിയ എന്നതാണ് ഇഫ്‌കോയുടെ വാഗ്ദാനം. കൃഷി ചെലവ് വലിയ തോതില്‍ കുറയ്‌ക്കാനും ഭൂമിയുടെ വിഷലിപ്തത ഒഴിവാക്കാനും നാനോ യൂറിയയ്‌ക്ക് സാധിക്കും. 2022 മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ കലോളില്‍ ഉദ്ഘാടനം ചെയ്ത പ്ലാന്റ് നാനോ യൂറിയ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ ഫാക്ടറിയാണ്. ഇന്ന് രാജ്യത്ത് അഞ്ച് നാനോ യൂറിയാ നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഇഫ്‌കോയുടെ ഉടമസ്ഥതയിലുണ്ട്.

ലോകത്തിന് മാതൃകയായ മറ്റൊരു സഹകരണ പ്രസ്ഥാനവും ഗുജറാത്തിലാണ്. ആനന്ദ് ആസ്ഥാനമായ അമുല്‍. 36 ലക്ഷം ക്ഷീരകര്‍ഷകരാണ് അമുലിന്റെ ഉടമസ്ഥര്‍. നമ്മുടെ മില്‍മയിലെ  പോലെ നാമമാത്ര ഉടമസ്ഥത ഉള്ളവരല്ല. ലാഭ വിഹിതത്തിനും അര്‍ഹതയുള്ള യഥാര്‍ത്ഥ ഉടമകള്‍. നല്‍കുന്ന പാലിന് മാത്രമല്ല കര്‍ഷകര്‍ക്ക് ഇവിടെ വില ലഭിക്കുന്നത്. ഈ പാല്‍ ഉപയോഗിച്ച് അമുല്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ 65 ശതമാനം ലാഭവും കര്‍ഷകര്‍ക്കാണ്. ലാഭവിഹിതം ഉള്‍പ്പടെ ഒരു ലിറ്റര്‍ പാലിന് 72 രൂപ മുതല്‍ 79 രൂപ വരെ കര്‍ഷകന് കിട്ടുന്നുണ്ട്. സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റയും അമുല്‍ നല്‍കുന്നു. ഇത് കൂടാതെ പശുവിന്റെ രോഗാവസ്ഥ, മദി ലക്ഷണം ഇവയൊക്കെ ഉരുക്കളുടെ കാതില്‍ ഘടിപ്പിച്ച ചിപ്പിലൂടെ, കര്‍ഷകര്‍ അറിയുന്നതിന് മുന്‍പ് സര്‍ക്കാര്‍ ഡോക്ടര്‍ അറിയുകയും സൗജന്യ നിരക്കില്‍ പരിഹാരം നടപ്പാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ക്ഷീരകര്‍ഷകര്‍ക്കായി നിരവധി ക്ഷേമ പദ്ധതികളും അമുല്‍ നടപ്പാക്കുന്നു. മൃഗചികിത്സയ്‌ക്കായി ഹോമിയോ മരുന്ന് പരീക്ഷിച്ച് വിജയിച്ച അനുഭവവും അമുലിന് പറയാനുണ്ട്. കേരളത്തിലെ ക്ഷീര കര്‍ഷകരുടെ അവസ്ഥ വെറുതേ ഓര്‍ത്തു പോവുകയാണ്.

ജന്‍മാര്‍ഗിന്റെ വിജയപഥം

എടുത്തു പറയേണ്ട മറ്റൊരു മേഖല ഗുജറാത്തിലെ പൊതു ഗതാഗത സൗകര്യങ്ങളാണ്. ജന്‍മാര്‍ഗ് എന്ന പേരില്‍ 2009 ഒക്ടോബര്‍ 14 ന് നടപ്പാക്കിയ ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം ആഗോള അംഗീകാരം നേടി. 160 കിലോമീറ്റര്‍ ദൂരത്തില്‍ 162 പ്രത്യേക സ്റ്റേഷനുകള്‍ പദ്ധതിയിലുണ്ട്. നഗര ഹൃദയത്തിലൂടെ പ്രത്യേക ട്രാക്കിലോടുന്ന ഇലക്ട്രിക് എ.സി ബസുകള്‍ പൊതുഗതാഗതം അനായാസമാക്കുന്നു. ബസുകളുടെ വേഗം, സമയം, ജീവനക്കാരുടേയും യാത്രക്കാരുടേയും പെരുമാറ്റം, ശുചിത്വം, വരുമാനം ഇവയൊക്കെ നിരീക്ഷിക്കപ്പെടുന്നുണ്ട്. അതിനാല്‍ കാര്യക്ഷമതയും സ്ത്രീ സുരക്ഷയും ഉറപ്പ്. നഗരത്തിലെ ഏത് സ്ഥലത്തും ലഭ്യമാകുന്ന സൈക്കിളുകള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ഇവിടെ കൂടുതലാണ്.  മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സൈക്കിള്‍ വിതരണ സമ്പ്രദായം നിയന്ത്രിക്കപ്പെടുന്നത്.  

കേരളം ആഗ്രഹിക്കുകയും മറ്റ് പല സംസ്ഥാനങ്ങളും പകര്‍ത്തുകയും ചെയ്ത മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് ഗുജറാത്ത് മാതൃകയുടെ ഉത്തമ ഉദാഹരണമാണ്. (കേരളം പഠനസംഘത്തെ അയച്ചതല്ലാതെ മറ്റൊന്നും നടന്നില്ല എന്നത് വേറെ കാര്യം) സംസ്ഥാനത്ത് നടക്കുന്ന മുഴുവന്‍ കാര്യങ്ങളും മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹാരം ഉണ്ടാക്കുന്ന സംവിധാനമാണ് ഡാഷ് ബോര്‍ഡ്. പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇക്കാര്യത്തില്‍ ഏറെ സഹായകരമാകുന്നുണ്ട്.

ഇത്തരത്തില്‍ ഗുജറാത്ത് അതിവേഗം കുതിക്കുമ്പോള്‍ നമ്മുടെ കേരളം എവിടെ നില്‍ക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. ഗുജറാത്ത് ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമാണെന്ന അവകാശവാദമൊന്നുമില്ല. മറിച്ച് ഏറ്റവും മികച്ചതാക്കാന്‍ ഇച്ഛാശക്തിയുള്ള, നിരന്തരം ഇടപെടല്‍ നടത്തുന്ന ഭരണകൂടമാണ് അവിടെയുള്ളത് എന്ന് നിസംശയം പറയാം. ജീവിതം അനായാസമാക്കാന്‍, ഭരണം അഴിമതി രഹിതമാക്കാന്‍ കേരളത്തിനും സാധിക്കും. അതിനുള്ള വിഭവങ്ങളും അവസരങ്ങളും ധാരാളമുണ്ട്. അവയെ ദീര്‍ഘ വീക്ഷണത്തോടെ ഉപയോഗിക്കാനുള്ള രാഷ്‌ട്രീയ നേതൃത്വമാണ് ഇല്ലാത്തത്.  

പ്രമുഖ അമേരിക്കന്‍ മാനേജ്‌മെന്റ് വിദഗ്ധനായ വാരന്‍ ബെന്നിസിന്‍ പറഞ്ഞ ഈ വാക്കുകള്‍ ഏറെ പ്രസക്തമാണ്. മലയാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന് സ്വന്തമായി ശേഷിയില്ലായെങ്കില്‍ അതിന് കഴിവുള്ളവരെ ക്ഷണിച്ചു വരുത്തണം. മികച്ച മാതൃകകള്‍ അനുകരിക്കണം. അല്ലാതെ ഗുജറാത്തും ബിജെപിയും തീണ്ടാപ്പാടകലെ നിര്‍ത്തേണ്ടവരാണെന്ന പ്രചാരണമല്ല വേണ്ടത്.  

(ബിജെപി സംസ്ഥാന വക്താവാണ് ലേഖകന്‍)

Tags: ഗുജറാത്ത്bjpSabarmathiഅമുല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

India

എൻഡിഎ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ദൽഹിയിലെത്തി, പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച തുടരുന്നു

Kerala

പിണറായി സര്‍ക്കാരിന്റെ സര്‍വനാശ ഭരണം; ഒരു വര്‍ഷം നീളുന്ന പ്രക്ഷോഭവുമായി എന്‍ഡിഎ

News

ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍

Kerala

ദേശീയപാത തകര്‍ന്നതിലെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies