മനോജ് ചാരുംമൂട്
എത്ര നേര്‍പ്പിച്ചാലും
നൂലു കേറാത്ത
ഒരു സൂചിക്കുഴ
ഇടുങ്ങിയ ചിന്തയുടെ
കൂര്‍ത്ത മുന കാട്ടി
ചിരിക്കുന്നു
ചങ്കു കുത്തിക്കിഴിച്ചു
അപ്പുറമെത്തിയിട്ടും
മൂര്‍ച്ച പോകാത്ത
പദങ്ങള്‍ ചാട്ടുളിയായി
രുധിരമൊഴുക്കുന്നു
മുള്ളുകള്‍ ചുറ്റിനും
വേലിയായിപ്പടരുമ്പോള്
വകഞ്ഞെറിഞ്ഞ
നൊമ്പരങ്ങള്‍
മല ചുമക്കുന്നു
നെഞ്ചിടിപ്പിന്റെ
താളം കൂടിയ രാത്രിയില്‍
സൂചിക്കുഴയിലാകെ
ചോരപ്പാടുകള്‍
തെന്നി നീങ്ങിയ നൂല്
മറുപുറം കടക്കുന്നു
ചിന്തകളുടെ വിശാല
ലോകത്തിലേക്കൊരു
നൂല്‍വണ്ണം
സൂചിമുനകൊണ്ട
മുള്ളുകള്‍ നിഷ്പ്രഭം
പദങ്ങള്‍ കോര്‍ത്ത
കവിതയില്‍ ചങ്കുതുരന്ന
വാക്കുകള്‍ ജടിലം
തയ്ച്ചുവെച്ചതോ
മനസ്സെന്ന കവിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: