കൊട്ടാരക്കര: കേരള ക്ഷേത്ര സംരക്ഷണസമിതി 57-ാം സംസ്ഥാന സമ്മേളനം 26, 27, 28 തീയതികളില്‍ കൊട്ടാരക്കര സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ (കേളപ്പജി നഗര്‍) നടക്കും. 26ന് രാവിലെ 10ന് കിഴക്കേക്കര എന്‍എസ്എസ് കരയോഗമന്ദിരത്തില്‍ സംസ്ഥാന സമിതിയോഗം. 27ന് രാവിലെ 8.30ന് ശിവസഹസ്രനാമം, തിരുവാതിരകളി. 10ന് മാതൃശക്തിസംഗമത്തിന് കവടിയാര്‍ കൊട്ടാരം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ് ദീപം തെളിയിക്കും. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി മീനാക്ഷി ലേഖി മുഖ്യാതിഥിയാകും.
കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികള്‍ മുഖ്യപ്രഭാഷണവും സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംഘടനാ സെക്രട്ടറി എ. ഗോപാലകൃഷ്ണന് പ്രഭാഷണവും നടത്തും. കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന അധ്യക്ഷന്‍ എം. മോഹനന് പ്രമേയം അവതരിപ്പിക്കും. മാതൃസമിതി സംസ്ഥാന അധ്യക്ഷ കുസുമം രാമചന്ദ്രന് അധ്യക്ഷത വഹിക്കും.
നാലിന് ശോഭായാത്ര, 5.30ന് ഭക്തജനസംഗമം കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മാധവ്ജി പുരസ്കാരം രാമസിംഹന് ഏറ്റുവാങ്ങും.
28ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന അധ്യക്ഷന്‍ എം. മോഹനന് അധ്യക്ഷത വഹിക്കും.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം പ്രഭാഷണം നടത്തും. 11ന് ആചാര്യ സമാദരണസഭ. 12ന് വാര്‍ഷിക സമ്മേളനത്തില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷണന് മുഖ്യപ്രഭാഷണം നടത്തും.
എം. മോഹനന് അധ്യക്ഷനാകും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്, ട്രഷറര്‍ വി.എസ്. രാമസ്വാമി, സംഘടനാ സെക്രട്ടറി ടി.യു. മോഹനന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: