മുംബൈ : ലവ് ജിഹാദിന് ഇരയാവുന്ന പെൺകുട്ടികളെ സംരക്ഷിക്കാൻ കൊച്ചിയിലെ ആർഷ വിദ്യാസമാജത്തിന് കേരള സ്റ്റോറി നിർമ്മാതാവ് വിപുൽ ഷാ 51 ലക്ഷം രൂപ നൽകി.തീവ്രവാദപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ വേണ്ടി മതപരിവര്‍ത്തനത്തിന് ഇരയാവുന്ന ഹിന്ദു പെൺകുട്ടികളെ ഏത് വിധേനയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രം നിർമ്മിച്ചതെന്നും വിപുൽ ഷാ പറഞ്ഞു.
കൊച്ചിയിലെ ആർഷ വിദ്യാ സമാജം ലവ് ജിഹാദിന്റെ പേരില്‍ മതം മാറിപ്പോയ പെണ്‍കുട്ടികളുടെ ആര്‍ഷപാരമ്പര്യത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവിന് പാതയൊരുക്കുന്ന സ്ഥാപനം കൂടിയാണ്. 1999 മുതൽ 2023 വരെയുള്ള 24 വർഷത്തിനിടെ ഇസ്‌ലാം സ്വീകരിച്ചവരുൾപ്പെടെ 7000-ത്തോളം പേരെ ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ആര്‍ഷ വിദ്യാസമാജം സഹായിച്ചിട്ടുണ്ട്. കേരളത്തിന് പുറത്ത് നിന്നുള്ള ആളുകൾ പോലും സഹായം അഭ്യർത്ഥിക്കുന്നു, അവരെയെല്ലാം നിർബന്ധിച്ച് മതപരിവർത്തനം ചെയ്തവരാണ്. പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും ഈ സ്ഥാപനത്തിലേയ്‌ക്ക് വിളിക്കുന്നു.മതപരിവർത്തനത്തിന് വിധേയരായ 300 പെൺകുട്ടികൾക്ക് തിരിച്ചുവരവിന്റെ ഭാഗമായി ക്ലാസുകളും പരിശീലനവും നല്‍കാന്‍ ആർഷ് വിദ്യാശ്രമം സൗകര്യമൊരുക്കുന്നുണ്ട് . ഇതിന് വേണ്ടിക്കൂടിയാണ് ആർഷ വിദ്യാശ്രമത്തിന് 51 ലക്ഷം രൂപ സഹായം നൽകുന്നതെന്ന് വിപുൽ ഷാ പറഞ്ഞു.
കേരളത്തിനുള്ളിൽ രണ്ട് മുഖമുണ്ടെന്ന് കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെൻ പറയുന്നു. . ഒന്ന് സൗന്ദര്യം നിറഞ്ഞ കേരളം, മറ്റൊന്ന് ഭീകരവാദ സംഘടനകളുടെ കേന്ദ്രമായ വടക്കൻ കേരളം.ഒരു മതത്തിന്റെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള സിനിമയല്ല കേരള സ്റ്റോറി എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: