ഹിരോഷിമ: ജപ്പാനിലെ ജി 07 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഹിരോഷിമയില്‍ ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി.വ്യാപാരം, സമ്പദ്വ്യവസ്ഥ, സംസ്കാരം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യ-ജപ്പാന് സൗഹൃദം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ജി-7, ജി-20 അധ്യക്ഷ പദവികളെ ഏകോപിപ്പിക്കുന്നതിനുളള മാര്‍ഗ്ഗങ്ങളും ആഗോളമായി ദക്ഷിണേഷ്യയുടെ ശബ്ദം ഉയര്‍ത്തിക്കാട്ടേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചാ വിഷയമായി.
ഇന്തോ-പസഫിക്കിലെ സമകാലിക പ്രാദേശിക വികസനത്തെക്കുറിച്ചും ആഴത്തിലുള്ള സഹകരണത്തെക്കുറിച്ചും ഇരുവരും കാഴ്ചപ്പാടുകള്‍ പങ്കുവച്ചു.വിദ്യാഭ്യാസം, നൈപുണ്യ വികസനം, വിനോദസഞ്ചാരം, പരിസ്ഥിതി ജീവിതശൈലി (ലൈഫ്), ഹരിതഹൈഡ്രജന്‍, ഉന്നത സാങ്കേതിക വിദ്യ , അര്‍ദ്ധചാലകങ്ങള്‍, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു. ഭീകരതയ്ക്കെതിരെ പോരാടുന്നതും ഐക്യരാഷ്ട്രസഭയുടെ പരിഷ്കരണവും ചര്‍ച്ചയായി.
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോലുമായിും പധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സുപ്രധാന വികസന മേഖലകളില്‍ ഇന്ത്യ-ദക്ഷിണ കൊറിയ സൗഹൃദം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു.
വ്യാപാരം, നിക്ഷേപം, ഉന്നത സാങ്കേതിക വിദ്യ, ഐടി ഹാര്ഡ്വെയര് നിര്‍മ്മാണം, പ്രതിരോധം, അര്‍ദ്ധചാലകം, സംസ്കാരം എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഇരു നേതാക്കളും തീരുമാനിച്ചു. ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിയും ദക്ഷിണ കൊറിയയുടെ ഇന്തോ-പസഫിക് തന്ത്രവും സംഭാഷണ വിഷയമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: