ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന കര്‍ണാടക സര്‍ക്കാരിലെ എട്ട് ക്യാബിനറ്റ് മന്ത്രിമാരുടെ ആദ്യ പട്ടിക പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ചു. ഖാര്‍ഗെയുടെ മകന് പ്രിയങ്ക് ഖാര്‍ഗെയും മന്ത്രിമാരുടെ പട്ടികയിലുണ്ട്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട എട്ട് എംഎല്‍എമാര്‍ ജി പരമേശ്വര (എസ്സി), കെ എച്ച് മുനിയപ്പ (എസ്സി), കെ ജെ ജോര്‍ജ് (ന്യൂനപക്ഷക്രിസ്ത്യന്), എം ബി പാട്ടീല്‍ (ലിംഗായത്ത്), സതീഷ് ജാര്‍ക്കിഹോളി (എസ്ടിവാല്മീകി), പ്രിയങ്ക് ഖാര്‍ഗെ (എസ്സി, എഐസിസി പ്രസിഡന്റ് എം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്), രാമലിംഗ റെഡ്ഡി (റെഡ്ഡി), ബിസെഡ് സമീര്‍ അഹമ്മദ് ഖാന് (ന്യൂനപക്ഷമുസ്ലിം) നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി എന്നിവര്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. താന്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും അല്‍പ്പസമയത്തിനകം ബെംഗളൂരുവിലേക്ക് പോകുമെന്നും ഖാര്‍ഗെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: