കേരളത്തിലെ വനങ്ങളിലേക്ക് അധിനിവേശ സസ്യങ്ങള്‍ (കുറ്റിച്ചെടികള്‍, വള്ളികള്‍, പുല്ലുവര്ഗ്ഗങ്ങളില്പെട്ടവ) കടന്നു വന്നത് പ്രതിസന്ധിയായി. മറ്റു രാജ്യങ്ങളിലെ ആവാസ വ്യവസ്ഥയിലുള്ള ഇത്തരം സസ്യങ്ങള്‍ ഭക്ഷിക്കുന്ന ജീവികള്‍ ഇവിടുത്തെ വനങ്ങളിലില്ല. അധിനിവേശ സസ്യങ്ങള്‍ പെരുകിയതോടെ നാട്ടുസസ്യങ്ങള്‍ കുറഞ്ഞു. ഇത് മൃഗങ്ങളുടെ ഭക്ഷണലഭ്യതയും കുറച്ചു.
മൃഗങ്ങളുടെ എണ്ണം പെരുകിയെന്ന് പറയുന്നുണ്ടെങ്കിലും ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ല.
സംസ്ഥാനത്തെ വനങ്ങളിലൂടെ മൃഗങ്ങള്‍ക്ക് സഞ്ചാരപാത ഉണ്ടായിരുന്നു. ഇത് പലയിടത്തും മുറിഞ്ഞുപോയിട്ടുണ്ട്. ഇതിന് ഉദാഹരണമാണ് വയനാടും ചിന്നക്കനാലും. സഞ്ചാരപാതകള്‍ നഷ്ടപ്പെട്ടതോടെയാണ് പലയിടത്തും മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങിയത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഹരിയാന മുറപ്പോത്തുകളെ വലിയ തോതില്‍ വളര്‍ത്തുന്നത് വ്യാപകമായി. ഇവയെ മിക്കയിടങ്ങളിലും വനങ്ങളിലേക്ക് കയറ്റിവിട്ട് തീറ്റിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതുമൂലം കാട്ടിലെ മൃഗങ്ങള്‍ക്ക് ലഭിക്കേണ്ട ഭക്ഷണം കുറഞ്ഞു.
മൃഗങ്ങള്‍ക്ക് ഉപ്പിനോട് താല്പര്യം കൂടുതലാണ്. പല സ്ഥലങ്ങളിലും വനാതിര്‍ത്തികളില്‍ ഭക്ഷണാവശിഷ്ടം തള്ളുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ ഉപ്പിന്റെ അംശം ധാരാളമാണ്. ആന, പോത്ത്, പന്നി തുടങ്ങിയ മൃഗങ്ങള്‍ക്ക് ഉപ്പ് ചേര്‍ന്ന ഭക്ഷണത്തോട് താത്പര്യം കൂടുതലാണ്.
കാടുമായി ബന്ധപ്പെട്ട് ധാരാളം ശുദ്ധജലപദ്ധതികള്‍ ഉണ്ട്. ഈ പദ്ധതികളെല്ലാം ആശ്രയിക്കുന്നത് കാട്ടിലെ നീരുറവകളെയാണ്. പൈപ്പുകള്‍ ഉപയോഗിച്ച് വെള്ളം ധാരാളമായി ചോര്‍ത്തിക്കൊണ്ടുപോകുന്നു. ഇതുമൂലം വേനല്‍ക്കാലത്ത് മൃഗങ്ങള്‍ക്ക് വെള്ളത്തിന്റെ ലഭ്യതയില്‍ കുറവ് വന്നു.
പല റബര്‍ തോട്ടങ്ങളും പണിയില്ലാതെ കാടുപിടിച്ചു കിടക്കുന്നതും പ്രശ്നമാണ്.
( ജന്മഭൂമിയോട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് )
പ്രതികരിക്കാൻ ഇവിടെ എഴുതുക: