Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാടിറങ്ങി വന്യമൃഗങ്ങള്‍; ഭീതിയോടെ നാട്

കോട്ടയത്തെ എരുമേലി, കോരുത്തോട്, മുണ്ടക്കയം മേഖലകളിലാണ് ആക്രമണം പതിവ്. ആന, കാട്ടുപോത്ത്, കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ്, പുലി, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യമാണ്. എരുമേലി പഞ്ചായത്തില്‍ നാലിടങ്ങളില്‍ പുലിയുടെ സാന്നിധ്യമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. ഇടുക്കിയില്‍ അരിക്കൊമ്പനും ചക്കക്കൊമ്പനും ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയല്ല.

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
May 20, 2023, 05:00 am IST
in Kerala

കോട്ടയം: കോട്ടയം, ഇടുക്കി  പത്തനംതിട്ട. കൊല്ലം പാലക്കാട്, തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളുടെ മലയോര മേഖലയില്‍ വന്യമൃഗങ്ങളുടെ ആക്രമണം ഇപ്പോള്‍ പതിവായി. കോട്ടയത്തെ എരുമേലി, കോരുത്തോട്, മുണ്ടക്കയം മേഖലകളിലാണ് ആക്രമണം പതിവ്. ആന, കാട്ടുപോത്ത്, കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ്, പുലി, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യമാണ്. എരുമേലി പഞ്ചായത്തില്‍ നാലിടങ്ങളില്‍ പുലിയുടെ സാന്നിധ്യമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. ഇടുക്കിയില്‍ അരിക്കൊമ്പനും ചക്കക്കൊമ്പനും ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയല്ല.

ഏക്കറുകണക്കിന് കൃഷിയിടം ഇതിനോടകം നശിപ്പിച്ചു. കാട്ടാനയെ പേടിച്ച് രാത്രികാലത്ത് വീടുവിട്ടു പോകേണ്ട സ്ഥിതിയാണ്. ഇതോടൊപ്പമാണ് മലയണ്ണാനും മയിലും പാമ്പും അടക്കമുള്ളവയുടെ ശല്യം. കാപ്പിക്കുരുവും ചക്കയും ഓമക്ക(പപ്പായ) യുമെല്ലാം മലയണ്ണാന്‍ തിന്നുകയാണ്.  

ഒന്നര വര്‍ഷത്തിനിടെ കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത് പതിനഞ്ചോളം പേര്‍ക്കാണ്. വന്യമൃഗങ്ങളുടെ ആക്രമണം ഇല്ലാതാക്കാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയും ഉണ്ടാകുന്നില്ല. കൃഷി നശിക്കുന്ന കര്‍ഷകര്‍ക്ക് അനുവദിക്കുന്ന നഷ്ടപരിഹാരം തുച്ഛവും. ഇതു ലഭിക്കണമെങ്കില്‍ നാളുകള്‍ പിടിക്കും. കൃഷിയിടങ്ങളില്‍ വച്ച് വന്യമൃഗങ്ങള്‍ക്ക് അപായം ഉണ്ടായാല്‍ കര്‍ഷകന്‍ പെട്ടുപോകും. പിന്നെ കേസില്‍ പെട്ട് ഭൂമി തന്നെ ഉപേക്ഷിച്ച് നാടുവിടേണ്ട അവസ്ഥയിലാകും.

എരുമേലിയില്‍ വനമേഖലയുടെ ഭാഗമായ കോയിക്കക്കാവ് ആശാന്‍കോളനി ഭാഗത്ത്  കഴിഞ്ഞ ദിവസം പുലര്‍ച്ചെ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ വളര്‍ത്തുനായയും ആടും ചത്തു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. പുലിയോ കടുവയോ ആയിരിക്കുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇവയൊന്നുമില്ലെന്നാണ് വനപാലകര്‍ പറയുന്നത്. പമ്പാവാലി, എയ്ഞ്ചല്‍വാലി, മൂക്കന്‍പെട്ടി, കണമല തുടങ്ങി സ്ഥലങ്ങളിലും വന്യമൃഗങ്ങളുടെ ശല്യം പതിവാണ്. വളര്‍ത്തുനായ്‌ക്കള്‍, ആട്, മുയല്‍ എന്നിവയാണ് ആക്രമിക്കപ്പെടുന്നത്.  

ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ രണ്ട് മാസം മുമ്പ് ആനക്കൂട്ടം ദിവസങ്ങളോളം കഴിഞ്ഞത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എസ്റ്റേറ്റിലെ മണിക്കല്‍ ഡിവിഷനില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒമ്പത് പശുക്കള്‍, അമ്പതോളം വളര്‍ത്തുനായ്‌ക്കള്‍ എന്നിവ ചത്തു. ഇത് പുലിയുടെ ആക്രമണത്താലാണെന്ന് സംശയം ഉയര്‍ന്നിരുന്നു. വനത്തിനുള്ളില്‍ മൃഗങ്ങളുടെ എണ്ണം വര്‍ധിച്ചതും ആവാസ മേഖലയുടെ വ്യാപ്തിയില്‍ കുറവ് വന്നതും ഇവയൊക്കെ നാട്ടിലേക്ക് ഇറങ്ങാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Tags: keralaforകേരള സര്‍ക്കാര്‍Countryകാട്ടുപോത്ത്വന്യജീവി സംരക്ഷണ നിയമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.