ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ രാമനവമിയോടനുബന്ധിച്ച് അരങ്ങേറിയ അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം എന്‍ഐഎയ്ക്ക് വിട്ട കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ബംഗാള്‍ സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അക്രമങ്ങളെക്കുറിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് എന്‍ഐഎ അന്വേഷണം ആരംഭിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചു.
രാമനവമി ഘോഷയാത്രയ്ക്ക് നേരെ ഇസ്ലാമിക തീവ്രവാദികള്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. ഹൗറ ജില്ലയില്‍ നടന്ന രാമനവമി ഘോഷയാത്രയ്ക്ക് നേരയാണ് ഇസ്ലാമിസ്റ്റുകള്‍ ആക്രമണം അഴിച്ചു വിട്ടത്. ഘോഷയാത്രയ്ക്ക് നേരെ അക്രമികള്‍ കല്ലെറിയുകയും നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി കടകള്‍ കത്തിച്ചു.
മുസ്ലീം മേഖലകളില്‍ ഹിന്ദുക്കള്‍ രാമനവമി ആഘോഷിക്കരുതെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശമാണ് അക്രമത്തിന് ഇസ്ലാമിസ്റ്റുകളെ പ്രേരിപ്പിച്ചതെന്ന് ഹിന്ദുസംഘടനകള്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: