ജെദ്ദ: സൗദി അറേബ്യയില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന് ഊഷ്മള സ്വീകരണം നല്കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. ഇതോടെ യുഎസിന് പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങള്‍ക്കിടയിലുള്ള സ്വാധീനം പൂര്‍ണ്ണമായും നഷ്ടപ്പെട്ട സ്ഥിതിയിലായിരിക്കുന്നു. ഈയിടെ ബദ്ധശത്രുക്കളായ ഇറാനും സൗദി അറേബ്യയും ഒരു കൂടിക്കാഴ്ചയില്‍ അവര്‍ക്കിടയിലെ അഭിപ്രായഭിന്നതകളെല്ലാം പറഞ്ഞുതീര്‍ത്തിരുന്നു. ഈ രഹസ്യ കൂടിക്കാഴ്ച സംഘടിപ്പിക്കാന്‍ മുന്‍കയ്യെടുത്തത് ചൈനയാണ്. ഇതോടെ ഇറാനു മേലുള്ള യുഎസിനെ പിടി അയയുകയാണ്. സൗദി അറേബ്യയും അമേരിക്കയുടെ കൈപ്പിയില്‍ നിന്നും വഴുതിക്കഴിഞ്ഞു.
അറബ് ഉച്ചകോടിയില്‍ 11 വര്‍ഷത്തിന് ശേഷം സിറിയ എത്തുന്നു
അറബ് ഉച്ചകോടിയില്‍ 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിറിയയെ ഉള്‍പ്പെടുത്തുന്നത്. 2011ല്‍ സിറിയ ആഭ്യന്തര കലാപത്തെ മൃഗീയമായി അടിച്ചമര്‍ത്തുന്നു എന്നാരോപിച്ചാണ് അറബ് ഉച്ചകോടിയില്‍ നിന്നും സിറിയയെ ഒഴിവാക്കിയത്. എന്നാല്‍ റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ ഇസ്ലാമിക് സ്റ്റേറ്റിനെയും അമേരിക്കയുടെ പിന്തുണയെയും തകര്‍ത്തെറിഞ്ഞ് ബഷാര്‍ അല്‍ അസദ് ശത്രുക്കളെ പൂര്‍ണ്ണമായും ഒതുക്കിയ ശേഷമാണ് ഇപ്പോള്‍ വീണ്ടും ബഷാര്‍ അല്‍ അസദിന് അറബ് ഉച്ചകോടിയിലേക്ക് ക്ഷണം ലഭിക്കുന്നത്.
നേരത്തെ സിറിയയില്‍ ആഭ്യന്തരകലാപം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റിനും മറ്റ് ആഭ്യന്തരശക്തികള്ക്കും അവിടുത്തെ പ്രസിഡന്റായ ബഷാര്‍ അല്‍ അസദിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ അമേരിക്ക സഹായം ചെയ്തിരുന്നു. അന്ന് തുര്‍ക്കിയും ബഷാര്‍ അല്‍ അസദിനെ അധികാരത്തില്‍ നിന്നും വലിച്ചു താഴെയിടാന്‍ സൈന്യത്തെ അയച്ചിരുന്നു. എന്നാല്‍ റഷ്യയും ഇറാനും ബഷാര്‍ അല്‍ അസദിനെ സഹായിച്ചു. ഇതോടെ അമേരിക്കയുടെ കുതത്രം പാളി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെയും തുര്‍ക്കി പട്ടാളക്കാരെയും റഷ്യയുടെ യുദ്ധജെറ്റുകളും ഇറാന്റെ റെഡ് ആര്‍മിയും ചേര്‍ന്ന് പിച്ചിചീന്തി. ഏകദേശം മൂന്നര ലക്ഷം പേര് വധിക്കപ്പെട്ടെങ്കിലും ബഷാല്‍ അല്‍ അസദിനെതിരായ ആഭ്യന്തരകലാപം അട്ടിമറിക്കപ്പെട്ടു. അതോടെ റഷ്യയ്ക്ക് പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്കെതിരായ ശക്തി എന്ന നിലയില്‍ വന്വരവേല്പ് ലഭിച്ചു.
ഈയിടെ ഉക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയുടെ എണ്ണ വ്യാപാരം തകര്‍ക്കാന്‍ അമേരിക്ക ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ഒപെക് സംഘടനയെ കൂട്ടുപിടിച്ച് കൂടുതല്‍ എണ്ണ ഉല്പാദനം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൗദിയും മറ്റും അമേരിക്കയുടെ ഈ ആവശ്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു. ഇതോടെ അമേരിക്കയുടെ ആ തന്ത്രം പാളി.
എന്തായാലും പശ്ചിമേഷ്യയില്‍ റഷ്യയുടെ ആധിപത്യത്തിന്റെ പിടി ദുര്‍ബ്ബലമാവുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സൗദിയുടെ കിരീടാവകാശി സിറിയയുടെ ബഷാര്‍ അല്‍ അസദിനെ സ്വീകരിച്ചതിലൂടെ സംഭവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: