ന്യൂദല്‍ഹി : ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗും ലൈംഗികാതിക്രമം ആരോപിച്ച് സമരം ചെയ്യുന്ന താരങ്ങളും തമ്മിലുളള വാക് പോരും ശമനമില്ലാതെ തുടരുന്നു.സമരം തുടരുന്ന താരങ്ങള്‍ അവര്‍ക്ക് ലഭിച്ച മെഡലുകളല്ല അതിനൊപ്പം കിട്ടിയ പണമാണ് തിരികെ നല്കി പ്രതിഷേധിക്കേണ്ടതെന്ന് സിംഗ് പറഞ്ഞതിന് പിന്നാലെ സാക്ഷി മാലിക് വിമര്‍ശനവുമായി രംഗത്തെത്തി.
തങ്ങളുടെ വര്‍ഷങ്ങളുടെ കഠിനാധ്വാനത്തെയാണ് ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് അവഹേളിച്ചതെന്ന് സാക്ഷി മാലിക് പറഞ്ഞു. അദ്ദേഹത്തിന്റെ മാനസികാവസ്ഥയും അത്ലറ്റുകളെ എത്രമാത്രം വിലമതിക്കുന്നുവെന്നും ഈ പ്രസ്താവന കാണിക്കുന്നുവെന്ന് താരം പറഞ്ഞു.
മെഡലുകള്‍ക്ക് 15 രൂപയേ വിലയുളളൂ. മെഡലുകള്‍ മടക്കി നല്കുന്നവര് അതിനൊപ്പം കിട്ടിയ സമ്മാനത്തുക കൂടി തിരികെ നല്‍കട്ടെയെന്നാണ് ബ്രിജ് ഭൂഷണ് പറഞ്ഞത്.
അതേസമയം തന്റെയും പ്രതിഷേധിക്കുന്ന ഗുസ്തിക്കാരുടെയും 15 വര്‍ഷത്തെ കഠിനാധ്വാനമാണ്. ഈ മെഡല്‍ തങ്ങള്‍ക്ക് നല്‍കിയത് ജീവകാരുണ്യ പ്രവര്‍ത്തനത്തിനല്ലെന്നും രക്തവും വിയര്‍പ്പുമൊഴുക്കി രാജ്യത്തിന് വേണ്ടി പോരാടിയതിനാണെന്നും ബജ രംഗ് പുനിയ പറഞ്ഞു.
ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതിന് ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യയിലെ പ്രമുഖ ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ജന്തര്‍മന്തറിലെ സമരം 27-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
”ഇത് നമ്മുടെ രാജ്യത്തിന്റെ ദൗര്‍ഭാഗ്യമാണ്. രാജ്യത്തെ ഓരോ പെണ്‍കുട്ടിയും നീതി ലഭിക്കാന്‍ കുത്തിയിരിപ്പ് സമരം നടത്തേണ്ടതുണ്ടോ? കുറ്റവാളികളെ ശിക്ഷിക്കാന്‍ നമുക്കാവില്ലേ, നമ്മുടെ രാജ്യം അത്ര ദുര്ബലല്ലല്ലോ ?- ഗുസ്തി താരം വിനേഷ് ഫോഗട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: