സാന്‍ ഫ്രാന്‍സിസ്കോ: എഐ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന ചാറ്റ്-ജിപിറ്റി സ്മാര്‍ട്ട്ഫോണുകളിലേക്കും എത്തിക്കാനൊരുങ്ങി ഓപ്പണ്‍ എഐ കമ്പനി. സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള കമ്പനി കഴിഞ്ഞദിവസമാണ് ഐഒഎസിനുള്ള ചാറ്റ്-ജിപിറ്റി ആപ്പ് പ്രഖ്യാപിച്ചത്. ആപ്പിളിന്റെ സ്മാര്‍ട്ട്ഫോണ്‍ പോലെ ഐഒഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഇത് ലഭ്യമാകുക.
നിലവില്‍ യുഎസില്‍ ഐഒഎസ് ഡിവൈസുകളില്‍ ചാറ്റ്-ജിപിറ്റി ആപ്പ് ലഭ്യമാണ്. വരും ആഴ്ചകളില്‍ മറ്റ് രാജ്യങ്ങളിലേക്കും ഇത് ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. ആപ്പ് ഉപയോക്തവിന്റെ സര്‍ച്ച് ഹിസ്റ്ററി മനസ്സിലാക്കി ഏറ്റവും പേര്സണലായിട്ടുള്ള പ്രകരണങ്ങള്‍ നല്ക്കും. ഏറ്റവും പുതിയ ഓപ്പണ്‍എഐ മോഡല്‍ മെച്ചപ്പെടുത്തലുകളോടെയാണ് ലഭ്യമാക്കുകയെന്നും കമ്പനി പറഞ്ഞു.
ഓപ്പണ്‍എഐയുടെ ഓപ്പണ്‍ സോഴ്സ് സ്പീച്ച് റെക്കഗ്നിഷന്‍ സിസ്റ്റമായ വിസ്പറിന്റെ സംയോജനത്തോടെ ഐഒഎസിനുള്ള ആപ്പ് ഇന്‍ബില്‍റ്റ് വോയ്സ് ഇന്‍പുട്ട് ഫീച്ചറും ലഭ്യമാകും. കൂടാതെ, ചാറ്റ്-ജിപിറ്റി പ്ലസ് ഉപയോക്താക്കള്‍ക്ക് ജിപിറ്റി 4ന്റെ ഉപയോഗങ്ങളില്‍ എക്സ്ക്ലൂസീവ് ആക്സസ്, വേഗത്തിലുള്ള പ്രതികരണ സമയം എന്നിവ ലഭിക്കും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഒരു പ്രത്യേക ആപ്ലിക്കേഷനും ഉടന്‍ നിര്‍മ്മിക്കുമെന്നും കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: