റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വനിതാ സിംഗിള്‍സ് സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന്. ആദ്യ മത്സരത്തില്‍ നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യനും ഏഴാം സീഡുമായ എലീന റൈബാകിന രാത്രി മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ജെലീന ഒസ്റ്റപെങ്കോയെ നേരിടും.
രണ്ടാം സെമിയില്‍ റഷ്യയുടെ വെറോണിക്ക കുഡര്‍മെറ്റോവ യുക്രൈനിന്റെ അന്‍ഹെലിന കലിനീനയുമായി ഏറ്റുമുട്ടും.
പുരുഷ സിംഗിള്‍സ് സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ നടക്കും. ആദ്യ മത്സരത്തില്‍ മൂന്നാംസീഡ് ഡാനില്‍ മെദ്വദേവ് അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നാളെ നേരിടും. നാലാം സീഡ് കാസ്പര്‍ റൂഡ് ലോക ഏഴാം നമ്പര്‍ താരം ഹോള്‍ഗര്‍ റൂണുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: