തിരുവനന്തപുരം: ശബരിമലയിലേക്കുള്ള ഉത്തരവാദിത്തവും ബോധപൂര്‍വവുമായ തീര്‍ഥാടനത്തിനുള്ള ഉദ്യമമായ പുണ്യം പൂങ്കാവനം നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന് കി ബാത്തില്‍’ കേരളത്തിന്റെ പോലീസ് ഐജി പി വിജയനെയും അഭിനന്ദിച്ചു. അഭിനന്ദനത്തെ അനുമോദിക്കുന്നതിനു പകരം ആക്ഷേപിക്കുകയായിരുന്നു പോലീസിന്റെ ചുമതലയുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്. സത്യസന്ധനും കാര്യപ്രാപ്തിയുമുള്ള പോലീസ് ഉദ്യോഗസ്ഥനോടുള്ള ഇടതു സര്‍ക്കാറിന്റെ സമീപനത്തതിന് ഉദാഹരണമായിരുന്നു അത്. സിപിഎമ്മിന് ഏറാന്‍ മൂളിയായി വിടുപണി ചെയ്യാത്തവരെ എങ്ങനെയും ദ്രോഹിക്കും എന്നതിന്റെ അവസാന ഉദാഹരണം മാത്രമാണ് വിജയനെ സസ്പെന്ഡുചെയ്തുകൊണ്ടുള്ള നടപടി.
എലത്തൂര്‍ ട്രെയിന്‍ ഭീകര ആക്രമണ കേസിലെ പ്രതി ഷാരൂഖിനെ കേരളത്തിലേക്ക് കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്ന കാരണത്തിലാണ് സസ്പെന്ഷന്. അന്വേഷണവുമായി ബന്ധമില്ലാത്ത ഐജി പി വിജയന് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെതിരെ എഡിജിപി എംആര്‍ അജിത് കുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന് ഉത്തരവ് നല്‍കിയത്.
എലത്തൂര്‍ കേസ് തുടക്കത്തില്‍ അന്വേഷിച്ചത് കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡായിരുന്നു. ഇതിന്റെ ചുമതലയില്‍ ഐജി പി വിജയനായിരുന്നു. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹത്തെ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു.
പൊതുമേഖലാ സ്ഥാപനമായ കേരളാ ബുക്സ് ആന്റ് പബ്ലിക്കേഷന്‍സിന്റെ എംഡിയുമായിരുന്ന പി വിജയന് അവിടെ സിപിഎമ്മിന്റെ താല്പര്യം സംരക്ഷിക്കുന്നില്ല എന്ന ആരോപണം നേരിട്ടിരുന്നു. ഇടതുയുണിയനുകള് എതിര്പ്പിമായി രംഗത്തുവന്നു. പെട്ടന്നുള്ള സസ്പെന്‍ഷനു പിന്നില്‍ കാരണം ഇതുംകൂടിയാണ്.
കേരള പോലീസിന് അഭിമാനം നല്കുന്ന നൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ഉദ്യോഗസ്ഥനാണ് വിജയന്. പുണ്യം പൂങ്കാവനം അതിലൊന്നുമാത്രം .നിയമം, അച്ചടക്കം, പൗരബോധം, എങ്ങനെ ഒരു നല്ല പൗരനാകാം എന്നിവയെക്കുറിച്ച് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാവി നേതാക്കളെ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്കൂള്‍ അധിഷ്ഠിത യുവജന വികസന പരിപാടിയായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വിജയന്റെ ആശയമായിരുന്നു. കുട്ടികളോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തം, ഹോപ്പ്, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് ഇനിഷ്യേറ്റീവ് എന്നിവയും വിജയന്റെ പദ്ധതികളായിരുന്നു.
കേരള സ്റ്റേറ്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സിന്റെ ടീം ലീഡറും ‘ചില്‍ഡ്രന്‍ ആന്‍ഡ് പോലീസ്’ (സിഎപി) പദ്ധതിയുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസറും ആയിരുന്നു.
കാസര്‍കോട്, തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളില്‍ പോലീസ് മേധാവിയായും കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പോലീസ് കമ്മീഷണറായും വിവിധ പ്രൊഫൈലുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഡിഐജി (ആംഡ് പൊലീസ് ബന്.), ഡിഐജി (ഇന്റലിജന്‍സ്), ഡിഐജി (പരിശീലനം), ഐജിപി (കൊച്ചി റേഞ്ച്) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോഴിക്കോട് പുത്തൂര്‍ മഠത്തില്‍ കൂലിപണിക്കാരനായ പി വേലായുധന്റെ മകനായി ജനിച്ച വിജയന്റെ ഐ പി എസിലേക്കുള്ള യാത്രതന്നെ പ്രചോദനകരമായിരുന്നു. പത്താം കഌസില്‍ തോറ്റു. തുടര്‍ന്ന് ചുമടു ജോലിക്കു പോയി. പാവപ്പെട്ട വീട്ടില്‍നിന്നുള്ള ആള് ഐ എ എസ് നേടിയെന്ന പത്രവാര്‍ത്തയാണ് ജീവിതം മാറ്റിയത്. ( ഇപ്പോഴത്തെ ചീഫ് സെക്രട്ടറി വി പി ജോയിയെ കുറിച്ചുള്ളതായിരുന്നു ആ വാര്‍ത്ത).എങ്കില്‍ എനിക്കും എന്തുകൊണ്ടായിക്കൂടാ എന്ന ചിന്തവന്നു ട്യൂഷന് അധ്യാപകന്റെ സഹായത്തോടെ പത്താംകഌസും പന്ത്രണ്ടാം ക്ലാസും ജയിച്ചു. അദ്ദേഹം തന്നെ നിര്‍ബന്ധിച്ച് കോളേജിലേക്ക് വിട്ടു. ബിരുദവും ബിരുദാനന്തര ബിരുദവും ഉയര്‍ന്ന നിലയില്‍ പാസായി. എഴുതിയ മിക്കവാറും എല്ലാ എന്‍ട്രന്‍സ പരീക്ഷകളും പാസായി. അവസാനം ഐപിഎസും .
ഉദ്യോഗമികവിന് ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസക്കാരങ്ങള്‍ വിജയനെ തേടിയെത്തി.സിഎന്‍എന്‍ ഐബിഎന്‍ 2014ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തത് വിജയനെ ആയിരുന്നു. ഉപരാഷ്ട്രപതി ഹമീദ് അന്സാരിയാണ്് പുരസ്കാരം സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: