ഉദുമ: ദിസവങ്ങള്‍ കടന്ന് പോകുമ്പോള്‍ തേങ്ങയുടെ വില കുറയുന്നത് കേരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കിലോയ്ക്ക് 24 രൂപയാണ് വിപണിവില. വരും ദിവസങ്ങളില്‍ വില ഇനിയും കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം വരെ 26 രൂപയുണ്ടായിരുന്ന തേങ്ങയ്ക്കാണ് ഒറ്റയടിക്ക് രണ്ട് രൂപ കുറഞ്ഞിരിക്കുന്നത്.ജില്ലയില്‍ പച്ചത്തേങ്ങയുടെ വില ഓരോ ദിവസം കഴിയും തോറും താഴോട്ട് തന്നെ. കേരഫെഡിന് വേണ്ടിയുള്ള സംഭരണകേന്ദ്രങ്ങള്‍ പരിമിതം. കൃഷിവകുപ്പിന്റെ നിര്‍ദേശപ്രകാരം നിലവില്‍ കേരഫെഡിനുവേണ്ടി 34രൂപ നിരക്കില്‍ ജില്ലയില്‍ നിന്നും സഹകരണ സംഘങ്ങള്‍ വഴി തേങ്ങ സംഭരിക്കുന്നുണ്ട്. ഇത് വേണ്ടത്ര ഗുണകരമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പൊതുമാര്‍ക്കറ്റില്‍ വലിയ തോതില്‍ വില കുറഞ്ഞതോടെ പരിധിയില്‍കൂടുതല്‍ തേങ്ങസംഭരിക്കാന് കേരഫെഡിനും കഴിയാത്തസ്ഥിതിയുണ്ട്.ഏഴ് സഹകരണ സംഘങ്ങള്‍ക്ക് മാത്രമാണ് തേങ്ങസംഭരിക്കാന് അനുമതി നല്‍കിയിട്ടുളളത്. അതും ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് സംഭരണം. ഒരുദിവസം പരമാവധി അഞ്ച് ടണ്ണില്‍ കൂടുതല്‍ ശേഖരിക്കാന്‍ അനുമതിയുമില്ല. സംഭരണകേന്ദ്രത്തില്‍ തേങ്ങവില്പ്പന നടത്തണമെങ്കില്‍ കൃഷിഭവനില്‍ നിന്ന് തെങ്ങുകളുടെ കണക്കടക്കം നല്കി കര്‍ഷകര്‍ അനുമതിപത്രവും വാങ്ങണം. ഒരു തെങ്ങില്‍ നിന്നും വര്ഷത്തില്പരമാവധി 70 തേങ്ങഎന്നതാണ് കൃഷിവകുപ്പ് കണക്ക്. എന്നാല്‍ മികച്ചവിളവ് തരുന്ന തെങ്ങുകളില്‍നിന്നും ഇതിന്റെ നാലും അഞ്ചും ഇരട്ടിതേങ്ങലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇതോടെ സംഭരണകേന്ദ്രങ്ങള്‍ വഴി ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് തേങ്ങപോലും വില്ക്കാന്കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
മികച്ച കാലാവസ്ഥയും ആവശ്യത്തിന് മഴയും ലഭിച്ചതോടെ തമിഴ്നാട്ടിലും കര്‍ണാടകയിലും ഉത്പാദനം കൂടിയതാണ് തേങ്ങയുടെ വിലക്കുറവിന് പ്രധാന കാരണമായി വ്യാപാരികള്‍ പറയുന്നത്. വെളിച്ചെണ്ണ, തേങ്ങാപ്പാല്‍ തുടങ്ങിയ അനുബന്ധ ഉത്പന്നങ്ങള്ക്ക്ആവശ്യക്കാര് കുറഞ്ഞതും വിപണിയില്‍ തേങ്ങയുടെ വിലയിടിവിന് കാരണമായി പറയപ്പെടുന്നു. കൂടുതല്സഹകരണസംഘങ്ങള് വഴി ജില്ലയുടെ എല്ലാ മേഖലകളില്നിന്നുംകൃത്യമായി പച്ചത്തേങ്ങസംഭരിക്കാനും മെച്ചപ്പെട്ട വില ലഭ്യമാക്കാനുംസംവിധാനമൊരുക്കിയാല് കര്‍ഷകര്‍ക്ക് ഏറെആശ്വാസമാകും. സഹകരണ സംഘങ്ങള്‍ വഴി വില്‍പ്പന നടത്തുന്ന തേങ്ങയുടെ വിലലഭിക്കാനുള്ള കാലതാമസവും കര്‍ഷകര്‍ക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രമാണ്.വിലക്കുറവാണെങ്കിലും പൊതുമാര്‍ക്കറ്റിനെ അശ്രയിക്കുക മാത്രമാണ് പിന്നെയുള്ള ഏക വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: