പാലക്കാട്: ഹിന്ദുയുവാവിനെ, ലൗ ജിഹാദിന് ഇരയാക്കി, മതംമാറ്റിവിദേശത്തേക്ക് കടത്താന്‍ ശ്രമം. ചിറ്റൂര്‍ സ്വദേശിയായ യുവാവ് രക്ഷപ്പെട്ടു.
മലപ്പുറത്ത് ജോലിക്കുപോയ ചിറ്റൂര്‍ സ്വദേശി സുജിത്തിനെ(25)യാണ് നിര്‍ബന്ധിച്ച് മതം മാറ്റിയത്. നിര്‍ധനകുടുംബാംഗമായ സുജിത്ത് സോഷ്യല്‍മീഡിയയില്‍ പരസ്യം കണ്ടാണ് 2021ല്‍ മഞ്ചേരിയിലെ തുണിക്കടയില്‍ ജോലിക്കെത്തിയത്. നാല് മാസം കഴിഞ്ഞ് മഞ്ചേരി സ്വദേശിനി ഫസീല(25) തയ്യല്‍ ജോലിക്കെത്തി. സൗഹൃദം പ്രണയമായി. ഫസീല തന്നെ ഹോസ്റ്റലിലേക്ക് ക്ഷണിച്ചുവെന്ന് സുജിത്ത് പറഞ്ഞു. അടുത്ത ദിവസം വിവാഹം കഴിക്കണമെന്നും സമ്മതിച്ച സുജിത്തിനോട് മതം മാറാനും ആവശ്യപ്പെട്ടു.
മതംമാറി തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ പേരെഴുതിവച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. ശേഷം സുജിത്തിനെ, ഫസീല, തന്റെ സഹോദരന് എന്നപേരില്‍ ഒരാളെ, പരിചയപ്പെടുത്തി. ഇയാളെ നേരിട്ട് കാണാന്‍ സുജിത്ത് ഒരു വീട്ടിലെത്തി. പിന്നാലെ നിരവധി കാറുകളിലായി ഒരുസംഘം ഇവിടെയെത്തി, മതം മാറാന്‍ നിര്‍ബന്ധിച്ചു. വീട്ടിലെ അവസ്ഥയും സാമ്പത്തിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയായിരുന്നു മതംമാറ്റാന്‍ ശ്രമം. ഹിന്ദുവിശ്വാസത്തെ കുറിച്ച് മോശമായി ചിത്രീകരിച്ചു.
പിന്നീട് ഒരു ക്ലാസില്‍ ഒരു മണിക്കൂറിലധികം ഇരുത്തി. അടുത്ത ദിവസം സര്‍ട്ടിഫിക്കറ്റുകളും മറ്റും എടുക്കാന്‍ നാട്ടിലേക്ക് പറഞ്ഞുവിട്ടു. പറഞ്ഞ സമയത്ത് മടങ്ങിച്ചെല്ലാത്തതിനാല് ഫസീല വിളിച്ച് ആത്മഹത്യാഭീഷണി മുഴക്കി. തുടര്‍ന്ന് മഞ്ചേരിക്ക് മടങ്ങി.
തുണിക്കടയിലെ ജോലി വേണ്ടെന്നുവയ്പ്പിച്ച് മത തീവ്രവാദികള്‍ സത്യ സരണിയില്‍ എത്തിച്ചു. തന്റെ ഇഷ്ടപ്രകാരം എത്തിയതാണെന്ന് പേപ്പറില്‍ ഒപ്പിടീപ്പിച്ചു. മൂന്നുമാസം മതപഠനം. ഒരുമാസത്തിനകം സുന്നത്ത്. ഇവര്‍ സുജിത്തിന്റെ വീട്ടിലേക്ക് എല്ലാമാസവും എട്ടായിരം രൂപ വീതം അയച്ചിരുന്നു.
തന്നെ പോലെ 35 ഹിന്ദു-ക്രിസ്ത്യന്‍ യുവാക്കളും 65 യുവതികളും അവിടെ ഉണ്ടായിരുന്നതായി സുജിത്ത് ജന്മഭൂമിയോട് പറഞ്ഞു. ചില പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായിരുന്നു. ഇതിനിടെ ഒന്നുരണ്ടുതവണ ഫസീല കാണാനെത്തി. പഠനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ നിക്കാഹും കഴിച്ചു. പിന്നീട് നാട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹം. പേര് മുഹമ്മദ് റംസാന് എന്നാക്കി.
പിന്നീട് മഞ്ചേരിയിലെ മൊബൈല്‍ ഷോപ്പില്‍ ഒരുമാസം ജോലി ചെയ്തു. ഇതിനിടെ സുജിത്തിന്റെ കുടുംബം മകനെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്കി. ഇതറിഞ്ഞ് സുജിത്തിനെയും, ഫസീലയെയും മുവാറ്റുപുഴയിലെ സേഫ്ഹോം മതപഠന കേന്ദ്രത്തിലാക്കി. മതപഠനം, ലഹരി മരുന്ന് നല്കല്, മറ്റു മതങ്ങളെ വികലമായി ചിത്രീകരിക്കല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ക്ലാസുകള്‍ എന്നിവയായിരുന്നു യുവാവിന് സേഫ് ഹോമില്‍ നല്‍കിയത്.
ഒരുമാസത്തിന് ശേഷം വീണ്ടും മലപ്പുറത്തെത്തിയ സുജിത്തിന് ഒരു ഗോഡൗണിലാണ് ജോലി നല്‍കിയത്. ഭാര്യയുടെ പേരില്‍ ഒരു വണ്ടിയും വാങ്ങി നല്കി. ഈ കാലയളവില്‍ ഫസീലയുടെ കുടുംബത്തിന്റെ രണ്ടുലക്ഷം രൂപ കടവും സംഘം വീട്ടി.
ആരെയും ഫോണില്‍ വിളിക്കാനോ സംസാരിക്കാനോ പാടില്ല. എപ്പോഴും സുജിത്തിനെ നിരീക്ഷിക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നു. ഇതിനിടെ ആധാറിലെ പേരുമാറ്റി, വിവാഹം രജിസ്റ്റര്‍ ചെയ്ത് പാസ്പോര്‍ട്ട് എടുപ്പിച്ചു. വീണ്ടും 41 ദിവസത്തെ മതപഠനത്തിന് നിര്‍ബന്ധിച്ചു. താത്പര്യമില്ലെന്ന് പറഞ്ഞതോടെ ഭാര്യയും ഉമ്മയും മറ്റുള്ളവരും ചേര്‍ന്ന് മര്‍ദ്ദിച്ചു. മതപഠനത്തിന് പോയാല്‍ ആറ് സെന്റ് സ്ഥലവും എട്ട് ലക്ഷം രൂപയ്ക്ക് വീടും വച്ചുതരാമെന്ന് അവര്‍ ഭാര്യയോടും ഉമ്മയോടും പറഞ്ഞിരുന്നു. മാത്രമല്ല സുജിത്തിന് വിദേശത്ത് ജോലി ശരിയാക്കിയിട്ടുണ്ടെന്നും സംഘം പറഞ്ഞിരുന്നു.
ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഇരായ സുജിത്ത് വിവരം സഹോദരനെ അറിയിച്ചു. സഹോദരന് പറഞ്ഞത് പ്രകാരം രക്ഷപ്പെട്ട് നാല് ദിവസം മുമ്പാണ് ചിറ്റൂരിലെ വീട്ടിലെത്തിയത്. എന്നാലിപ്പോള്‍ സുജിത്തിന് യുവതിയുടെയും മറ്റുള്ളവരുടെയും ഭീഷണിക്കോളുകള്‍ വരുന്നുണ്ട്. സംഭവത്തില്‍ യുവാവ് ഇന്നലെ മീനാക്ഷിപുരം പോലീസില്‍ പരാതി നല്കി.
അച്ഛനും അമ്മയും രണ്ട് അനിയന്മാരും അടങ്ങുന്ന നിര്‍ധന കുടുംബമാണ് സുജിത്തിന്റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: