തിരുവനന്തപുരം: വില്‍ക്കുന്ന ഉത്പന്നത്തിന് തകരാര്‍ സംഭവിച്ചാല്‍, അത് പരിഹരിക്കാന്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന് ബാധ്യതയുണ്ടെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. വട്ടിയൂര്‍ക്കാവ് സ്വദേശിയുടെ പരാതിയിലാണ് കമ്മീഷന് ഉത്തരവിറക്കിയത്.
2020ലാണ് ഉത്തരവിനാസ്പദമായ സംഭവം. തിരുമലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്നും വാങ്ങിയ മൊബൈല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കേടായപ്പോള്‍ കമ്പനിയുടെ സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് തകരാര്‍ പരിഹരിക്കാനായിരുന്നു പരാതിക്കാരന് സ്ഥാപനത്തില്‍ നിന്ന് ലഭിച്ച മറുപടി.
ഇതിനെതിരെയാണ് പരാതിക്കാരന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. കമ്മീഷന് പ്രസിഡന്റായ പി.വി ജയരാജന് അംഗങ്ങളായ പ്രീത ജി. നായര്‍, വി.ആര്. വിജു എന്നിവരുടെ ഉത്തരവില്‍ ഹര്ജിക്കാരന് നഷ്ടപരിഹാരവും കോടതി ചെലവും ഒരുമാസത്തിനകം എതിര്‍കക്ഷി നല്‍കണമെന്നും വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: