ന്യൂദല്‍ഹി : ജെല്ലിക്കട്ട് തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകം. നിയമത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീംകോടതി. ജെല്ലിക്കട്ട് സംരക്ഷിക്കുന്ന തമിഴ്നാട്, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത് മൃഗ സ്നേഹികള്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ പ്രസ്താവന.
ജെല്ലിക്കെട്ട് സംസ്ഥാന സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണെന്നാണ് തമിഴ്നാട് നിയസഭയുടെ പ്രഖ്യാപനം. ഇതില്‍ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാവില്ല. നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. അതില്‍ തെറ്റുണ്ടെന് കണ്ടെത്താനായില്ല. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
സുപ്രീംകോടതി 2014ല്‍ നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും, സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ജെല്ലിക്കെട്ട് നടത്താന്‍ ഇരു സംസ്ഥാനങ്ങളിലും അനുമതി നല്‍കിയിരുന്നു. ഇത് ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: