Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അണയാത്ത പ്രേരണ

സ്വയംസേവകന്‍ കാര്യകര്‍ത്താവാകുമ്പോള്‍ ആദര്‍ശവ്യക്തതയും പ്രവര്‍ത്തന വികാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വികസിച്ചു വരുന്നു. അത്തരം ഘട്ടങ്ങളില്‍ എപ്പോഴോ സംഘത്തിനായി മാത്രം ജീവിതം പരിണമിക്കാറുണ്ട്. പ്രചാരക ജീവിതത്തില്‍ വിവിധ ഇടങ്ങളില്‍ രവിച്ചേട്ടന്‍ എത്തിപ്പെട്ടത് ആദര്‍ശബോധത്തിന്റെ തെളിനീരായാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 18, 2023, 05:00 am IST
in Article

കെ.ബി.ശ്രീകുമാര്‍

(പ്രാന്തസമ്പര്‍ക്ക പ്രമുഖ്,

രാഷ്‌ട്രീയ സ്വയംസേവക സംഘം)

സാധാരണ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ തോന്നാറുള്ള ദുഃഖവും ആശങ്കയുമെല്ലാം അങ്ങേത്തലയ്‌ക്കല്‍ നിന്ന് മനസ് പെട്ടെന്ന് ഉണക്കാറുണ്ട്. ആത്മാവിന്റെ അനശ്വരതയും ജീവിതത്തിന്റെ ക്ഷണികതയും ചേര്‍ത്തുവച്ച് ആശ്വസിക്കാനാണ് അത്തരം സന്ദര്‍ഭങ്ങളില്‍ ശീലിച്ചത്. എന്നാല്‍ രവിച്ചേട്ടന്റെ (അയ്യപ്പസേവാസമാജം സംസ്ഥാനസെക്രട്ടറിയായിരിക്കെ ഇന്നലെ അന്തരിച്ച പത്തനംതിട്ട സീതത്തോട് മടയില്‍ കിഴക്കേതില്‍ എന്‍.ജി. രവീന്ദ്രന്‍-60) മരണവാര്‍ത്തയില്‍ മനസ്സും പതറി നില്‍ക്കുകയാണ്.

മികച്ച സംഘാടകന്‍, കാര്യകര്‍ത്താവ് തുടങ്ങി വിശേഷണങ്ങള്‍ക്കതീതമായ ജീവിതം. സംഘജീവിതം തന്നെ വ്യക്തി ജീവിതമാക്കി മാറ്റിയ ഉത്തമ സ്വയംസേവകന്‍. ഏകാത്മതാസ്‌തോത്രത്തോടെ തുടങ്ങുന്ന വീട്ടിലെ പ്രഭാതങ്ങള്‍. അകലെയല്ലാതെ സംഘസ്ഥാന്‍. പുലരും മുതല്‍ കൃഷിപ്പണി. അതിലേറെ സമയം സംഘപ്രവര്‍ത്തനം. കുടുംബമാകെ സംഘമായാല്‍ പിന്നെ അതിന്റെ പരിണാമം സമാജത്തില്‍ പ്രതിഫലിക്കുക സ്വാഭാവികമാണല്ലോ. സംഘത്തെപ്പറ്റി രവിച്ചേട്ടനറിയാവുന്ന അത്രതന്നെ സഹധര്‍മ്മിണി രാധയ്‌ക്കും ഏക മകന്‍ ഓംനാഥിനും അറിയാം.

സ്വയംസേവകന്‍ കാര്യകര്‍ത്താവാകുമ്പോള്‍ ആദര്‍ശവ്യക്തതയും പ്രവര്‍ത്തന വികാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വികസിച്ചു വരുന്നു. അത്തരം ഘട്ടങ്ങളില്‍ എപ്പോഴോ സംഘത്തിനായി മാത്രം ജീവിതം പരിണമിക്കാറുണ്ട്. പ്രചാരക ജീവിതത്തില്‍ വിവിധ ഇടങ്ങളില്‍ രവിച്ചേട്ടന്‍ എത്തിപ്പെട്ടത് ആദര്‍ശബോധത്തിന്റെ തെളിനീരായാണ്.

പന്ത്രണ്ടു വര്‍ഷമായിരുന്നു പ്രചാരക ജീവിതം. കണ്ണൂരില്‍ ജില്ലാ പ്രചാരകനായിരുന്ന അഞ്ചു വര്‍ഷക്കാലം പ്രശ്‌ന സങ്കുലമായിരുന്നു. എന്നിരുന്നാലും സംഘപ്രവര്‍ത്തനത്തെ ആ പ്രതിസന്ധികള്‍ ഏശാതിരിക്കുവാന്‍ അദ്ദേഹം പരമാവധി പരിശ്രമിച്ചു. സംഘം ആഗ്രഹിക്കുന്നിടത്ത് ഉണ്ടാവുക എന്നതും സ്വയംസേവകനില്‍ നിന്നു പ്രതീക്ഷിക്കുന്ന മൗലിക സ്വാഭാവമാണ്. പ്രചാരക ജീവിതംവിട്ട് തിരിച്ചെത്തിയ രവിച്ചേട്ടന്‍ വീണ്ടും കണ്ണൂരിലെത്തിയതും പ്രവര്‍ത്തനത്തില്‍ ലയിച്ചു ചേര്‍ന്നതും ഇക്കാരണത്താലാണ്.

പത്തനംതിട്ടയില്‍ തിരിച്ചെത്തിയ രവിച്ചേട്ടന്‍ ക്രമേണെ  ആ ജില്ലയുടെ വിവിധ ചുമതലകള്‍ ഏറ്റെടുത്തു. ആര്‍എസ്എസ് സഹകാര്യവാഹും കാര്യവാഹും ആയ അദ്ദേഹം പിന്നീട് ശബരിഗിരി വിഭാഗ് കാര്യവാഹ് എന്ന നിലയിലും ദീര്‍ ഘകാലം പ്രവര്‍ത്തിച്ചു. പത്തനംതിട്ടയിലെ സംഘടനാപ്രവര്‍ത്തന വികാസവും കഴിഞ്ഞ ഏതാനും വര്‍ഷമായി സമാജത്തില്‍ കാണുന്ന സ്വാധീനവും അദ്ദേഹത്തിന്റെ അക്ഷീണ പ്രവര്‍ത്തനവുമായി കൂടി ബന്ധപ്പെട്ടു കിടക്കുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബാലബാലികാ സദനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഓരോന്നും ഉയര്‍ന്നു വന്നപ്പോള്‍ അതിന്റെ ഓരം ചേര്‍ന്ന് അദ്ദേഹത്തിലെ കാര്യകര്‍ത്താവും ഉണ്ടായിരുന്നു. ആസൂത്രണത്തിലെ കൃത്യതയും പഴുതടച്ചുള്ള നിര്‍വഹണവും ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനശൈലിയുംകൊണ്ട് കാര്യകര്‍ത്താക്കള്‍ക്ക് മാതൃകയായി അദ്ദേഹം മാറി.

ചിലപ്പോഴെല്ലാം ഉണ്ടാകാറുള്ള ഈര്‍ഷ്യകള്‍, പ്രവര്‍ത്തകര്‍ക്കിടയിലെ അസ്വസ്ഥതകള്‍, എല്ലാം അദ്ദേഹം ഒരു ചിരിയിലൂടെ പരിഹരിച്ചിരുന്നു. തന്റെ പ്രവര്‍ത്തനമേഖലയിലെ ബാല തരുണ പ്രൗഢ സ്വയം സേവകരെയെല്ലാം ഓരേപോലെ അടുത്തറിയാന്‍ ശ്രമിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സ്വയംസേവകര്‍ അദ്ദേഹത്തോടു കാട്ടിയിരുന്ന സ്‌നേഹാദരങ്ങള്‍ക്കും അതിരുണ്ടായിരുന്നില്ല. ഓരോ സംഘകുടുംബത്തിലേയും നാഥനായി, വഴികാട്ടിയായി, സന്തോഷത്തിലും സന്താപത്തിലും രവിച്ചേട്ടന്‍ എത്തിയിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരുമായി അദ്ദേഹം കാത്തുസൂക്ഷിച്ച സൗഹൃദങ്ങള്‍ ആശയവിപുലീകരണത്തിന് സഹായകമായി.

സാധാരണക്കാരന്റെ ജീവിതയാത്രയായിരുന്നു അത്. കൂനങ്കര ശബരി ശരണാശ്രമത്തിലാണ് ആ യാത്ര അവസാനമെത്തിനിന്നത്. ആശ്രമത്തിലെ കുട്ടികളും അവിടുത്തെ കൃഷി കാര്യങ്ങളും, തീര്‍ത്ഥാടകരായെത്തുന്ന അയ്യപ്പഭക്തന്മാരും, അവര്‍ക്കുവേണ്ടി അന്നദാനമൊരുക്കുന്ന തിരക്കും പ്രവര്‍ത്തകരെക്കുറിച്ചുള്ള ചിന്തയും എല്ലാം പങ്കുവയ്‌ക്കുമ്പോഴും കുടുംബത്തെക്കുറിച്ച് അങ്ങോട്ടു ചോദിക്കുമ്പോള്‍ മാത്രമേ രവിച്ചേട്ടന്‍ പ്രതികരിച്ചു കണ്ടിട്ടുള്ളൂ.

രവിച്ചേട്ടനെപ്പറ്റി അനുഭവങ്ങള്‍ പങ്കുവയ്‌ക്കുവാന്‍ ഒട്ടേറെപ്പേരുണ്ടാവും. അതിലെല്ലാം ആദര്‍ശത്തിന്റെ സ്പന്ദനവും കാണാം. എന്നാല്‍ ഒന്നുറപ്പാണ്. ഇടയ്‌ക്കിടെ കാണുമ്പോഴുള്ള കുസൃതിയും കൗതുകവും നിറഞ്ഞ ആ പുഞ്ചിരി ഇനിയുണ്ടാവില്ല. ആ പ്രേരണ അവസാനിക്കുകയുമില്ല.

Tags: keralaShabarimala Ayyappa Seva Samajam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.