തിരുവനന്തപുരം: കേരള പ്രദേശ് നിര്‍മാണ തൊഴിലാളി ഫെഡറേഷന് (ബിഎംഎസ്) സെക്രേട്ടറിയറ്റിന് മുന്നില്‍ രാപകല്‍ സമരം ആരംഭിച്ചു. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ആശ്രയിക്കുന്ന നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ക്ഷേമനിധി ബോര്‍ഡ് പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുപത് ലക്ഷത്തിലധികം തൊഴിലാളികള്‍ അംഗത്വം എടുത്തിട്ടുള്ളതാണ് ക്ഷേമനിധി ബോര്‍ഡ്. ബോര്‍ഡില്‍ നിന്ന് വിരമിച്ച മൂന്ന് ലക്ഷം പെന്‍ഷന്‍കാര്‍ക്കു പെന്ഷന് നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും ഉണ്ണികൃഷ്ണന് ഉണ്ണിത്താന് പറഞ്ഞു.
ഫെഡറേഷന് പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ഫെഡറേഷന് ജനറല്‍ സെക്രട്ടറി സലിം തെന്നിലാപുരം, ട്രഷറര്‍ കെ. ജയന്, എന്നിവരും സംസാരിച്ചു. ഇന്ന് രാവിലെ നടക്കുന്ന സമാപന യോഗം ബിഎംഎസ് സംസ്ഥാനസെക്രട്ടറി സിബി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: