ന്യൂദല്‍ഹി: നാവികരുടെ വിദേശ പരിശീലനത്തിനും മത്സരങ്ങള്‍ക്കുമുള്ള നിര്‍ദേശത്തിന് യുവജനകാര്യ കായിക മന്ത്രാലയം അംഗീകാരം നല്കി. ഒളിമ്പ്യന്മാരായ നേത്ര കുമനന്‍ , വിഷ്ണു ശരവണന്, വരുണ്‍ തക്കര്‍ , കെ.സി. ഗണപതി എന്നിവര്‍ക്കാണ് ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി വിദേശ പര്യടനത്തന് അനുമതി നല്‍കിയത്. ഏഷ്യന്‍ ഗെയിംസിനു ചൈനയിലെ ഹാങ്ഷൗവിലേക്ക് പോകുന്നതിന് മുമ്പ് ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളില്‍ ഇവര്‍ പരിശീലനം നടത്തുകയും മത്സരിക്കുകയും ചെയ്യും.
നേത്ര കുമനന്‍ സപ്തംബര്‍ വരെ സ്പെയിനിലെ ഗ്രാന്‍ കാനേറിയയില് പരിശീലനം നടത്തുമ്പോള്‍, വിവിധ മത്സരങ്ങള്‍ക്കായി അവര്‍ ജര്‍മ്മനിയിലെ കെയിലിലേക്കും (കീല് വീക്ക്) ഫ്രാന്‍സിലെ മാഴ്സെയിലിലേക്കും (ഒളിമ്പിക് ടെസ്റ്റ് ഇവന്റ്), നെതര്‍ലന്‍ഡിലെ സ്കീവനിംഗനിലേക്കും (ലോക സെയിലിംഗ് ചാമ്പ്യന്‍ഷിപ്പ്) പോകും.
വിഷ്ണു വരും മാസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ (വലന്‍സിയ, മിലാന്, ഡബ്ലിന്‍, ഹേഗ്, ക്രൊയേഷ്യ, മുംബൈ) പരിശീലനവും മത്സരവും നടത്തും. യൂറോപ്പ കപ്പ്, ഓപ്പണ്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, മാര്‍സെയില്‍ ഒളിമ്പിക് ടെസ്റ്റ് ഇവന്റ്, ലോക ചാമ്പ്യന്‍ഷിപ്പ് (ഒളിമ്പിക് യോഗ്യതാ മത്സരങ്ങള്‍) എന്നിവയില്‍ പങ്കെടുക്കും.
ചൈനയിലേക്ക് പോകുന്നതിന് മുമ്പ് വരുണിന്റെയും ഗണപതിയുടെയും ടീം കെയിലില്‍ പരിശീലനവും മത്സരവും നടത്തും . ജര്‍മ്മനി (കീല് വീക്ക്), ഫ്രാന്‍സ് (ഒളിമ്പിക്സ് ടെസ്റ്റ് ഇവന്റ്), ഹേഗ് (ലോക ചാമ്പ്യന്‍ഷിപ്പ്) എന്നിവയാണ് ഇവര്‍ പങ്കെടുക്കുന്ന പ്രധാന മത്സരം. നേത്രയ്ക്കും വരുണ്ഗണപതിക്കുമുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 1.50 കോടി രൂപയാണ് നാല് നാവികരുടെയും ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത്. ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം (ടോപ്സ്) പ്രകാരമാണ് ഇവര്‍ക്ക് പണം അനുവദിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: