ലവ് ജിഹാദ് എന്ന സംഭവമില്ലെന്ന പ്രചാരണത്തെ കാറ്റില്‍പ്പറത്തുന്ന ചര്‍ച്ചയുമായി ടൈംസ് നൗ ചാനല്‍. ലവ് ജിഹാദില്‍പെട്ട 26 പെണ്‍കുട്ടികള്‍ അവരുടെ അനുഭവ കഥകള്‍ ബുധനാഴ്ച രാത്രി 10 മണിയ്ക്ക് ടൈംസ് നൗ ചാനലില്‍ പങ്കുവെയ്ക്കും.
ജേണലിസ്റ്റ് പദ്മജ ജോഷിയുടെ ന്യൂസ് അവര്‍ പരിപാടിയിലാണ് ലവ് ജിഹാദില്‍ പെട്ടുപോയ ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നുമുള്ള 26 പേര് പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായാണ് ഇത്രയും അധികം പേര് ലവ് ജിഹാദ് കെണിയെക്കുറിച്ച് ഒരു ടിവി മാധ്യമപരിപാടിയില്‍ പങ്കുവെയ്ക്കുന്നത്. ലവ് ജിഹാദ് സംബന്ധിച്ച ചില വെളിപ്പെടുത്തലുകള്‍ നടത്തിയ ‘കേരള സ്റ്റോറി’ എന്ന സിനിമയുടെ പശ്ചാത്തലത്തിലാണ് ഇവര്‍ അനുഭവകഥകള്‍ വെളിപ്പെടുത്തുന്നത്.
കോണ്‍ഗ്രസ് നേതൃത്വം ലവ് ജിഹാദ് നുണയാണെന്ന് പ്രചരിപ്പിക്കുന്ന വേളയില്‍ 26 പേര് ലവ് ജിഹാദ് സത്യമാണെന്ന് പറയാന്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടേണ്ടിവരുന്നത് കഷ്ടമാണെന്ന് ടൈംസ് നൗ ചാലനിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ രാഹുല്‍ ശ്രീവാസ്തവ പറയുന്നു.
കേരളത്തിലെ മാധ്യമങ്ങള്‍ ലവ് ജിഹാദിനോട് നിഷേധാത്മക നിലപാട് സ്വീകരിക്കുമ്പോഴാണ് കേരളത്തിന് പുറത്തുള്ള ഒരു ഇംഗ്ലീഷ് ടിവി ചാനല്‍ ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: