ന്യൂദല്‍ഹി: അസിസ്റ്റീവ് ടെക്നോളജിയുമായി ബന്ധപ്പെട്ട പദ്ധതികളിലെ സഹകരണ കരാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. അംഗപരിമിതര്‍, വൃദ്ധജനങ്ങള്‍, സാംക്രമികേതര രോഗങ്ങളുള്ള ആളുകള്‍ എന്നിവരെ ഉള്‍പ്പെടുത്തലും പങ്കാളിത്തവും പ്രാപ്തമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് അസിസ്റ്റീവ്.
ആരോഗ്യ ഗവേഷണ വകുപ്പും (ഡിഎച്ച്ആര്‍) ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) തമ്മില്‍ ഒപ്പിട്ട കരാറിനാണ് അംഗീകാരം ലഭിച്ചത്. ഈ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഗവേഷണം, നവീകരണം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലാണ് സഹകരണം. ആരോഗ്യ ഗവേഷണ വകുപ്പ് 10.10.2022നും, ലോകാരോഗ്യ സംഘടന 18.10.2022നുമാണ് കരാറില്‍ ഒപ്പിട്ടത്.
സഹായ സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനത്തിലേക്ക് ആഗോള ശ്രദ്ധ ആകര്‍ഷിക്കുന്നതിനും ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ഉചിതമായ പരിശീലന പരിപാടികള്‍ വികസിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഈ സഹകരണം ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: