തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ജന്മഭൂമി സംഘടിപ്പിച്ച വിജ്ഞാനോത്സവം മത്സര പരീക്ഷാ വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങ് മെയ് 20ന് നടക്കും. തിരുവനന്തപുരം ഹോട്ടല്‍ ഹൊറൈസണില്‍ രാവിലെ 11 നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥിയാകും.
ഹയര്‍സെക്കണ്ടറി, ഹൈസ്‌ക്കൂള്‍, യുപി വിഭാഗങ്ങളിലായി നടത്തിയ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ഒരുലക്ഷം രൂപവീതവും രണ്ടാം സമ്മാനം നേടിയവര്‍ക്ക് അരലക്ഷം രൂപ വീതവും മൂന്നാം സ്ഥാനക്കാര്‍ക്ക് 25,000 രൂപവീതവും കാഷ് അവാര്‍ഡും ഫലകവും നല്‍കും.
പരീക്ഷയുടെ അന്തിമ ഘട്ടത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ 33 കുട്ടികള്‍ക്ക് 3000 രൂപയുടെ കാഷ് അവാര്‍ഡും ഫലകവും സമ്മാനിക്കും ഏറ്റവും കൂടുതല്‍ പേരെ പരീക്ഷ എഴുതിച്ചത് കോഴിക്കോട് മാലാപ്പറമ്പ് വേദവ്യാസ, ചെങ്ങന്നൂര്‍ ചിന്മയ, മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം എന്നീവിദ്യാലയങ്ങള്‍ക്കും പുരസക്കാരം നല്‍കും.
അനുഗ്രഹ് വി.കെ. (ഗവ. എച്ച്എസ്എസ് ഇടപ്പള്ളി, എറണാകുളം), അനന്യ പി.എസ്. (എന്‍.എസ്.എസ്.എച്ച്.എസ് മടവൂര്‍, തിരുവനന്തപുരം), കാര്‍ത്തിക് പി. (ഇമ്മാനുവല്‍സ് എച്ച്എസ്എസ് കോതനല്ലൂര്‍, കോട്ടയം) എന്നിവരാണ് യഥാക്രമം ഹയര്‍സെക്കണ്ടറി, ഹൈസ്‌ക്കൂള്‍, യുപി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയത്. അനുഗ്രഹ ജി. നായര്‍ (രാജാസ് എച്ച്എസ്എസ് നീലേശ്വരം, കാസര്‍ഗോഡ്), വിസ്മയ എം.വി. (ഭാരതീയ വിദ്യാ വിഹാര്‍ മഴുവഞ്ചേരി, തൃശൂര്‍), ശ്രീലക്ഷ്മി ഇ. (കയാനി യുപിഎസ്, കണ്ണൂര്‍) എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം.
ദേവിക എസ്. (എന്‍എസ്എസ് എച്ച്എസ്എസ് ആലക്കോട്, കണ്ണൂര്‍), വിഘ്‌നേഷ്. എസ്. (ഗവ: എസ്എച്ച്എസ്, അഞ്ചല്‍ വെസ്റ്റ്, കൊല്ലം), ആദിത്യ കെ.ബി. (വിജയഗിരി പബ്ലിക് സ്‌കൂള്‍ അഷ്ടമിച്ചിറ, തൃശൂര്‍), എന്നിവരാണ് മൂന്നാം സ്ഥാനം നേടിയത്. മത്സരത്തില്‍ വിജയികളായ 66 കുട്ടികള്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനം ജില്ലാ അടിസ്ഥാനത്തില്‍ നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യും.
കേരളത്തിനു പുറത്തുനിന്ന പരീക്ഷ എഴുതിയ 7 വിദ്യാര്‍ത്ഥികളും പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. ഭാരത ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ധീരദേശാഭിമാനികളും സംഭവങ്ങളും അടക്കം ബിസി 1200 മുതല്‍ എഡി 1400 വരെയുള്ള ചരിത്രം, ഭാരത സ്വതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട എഡി 1400 മുതല്‍ 1947 വരെയുള്ള ചരിത്രം.
1947 നു ശേഷമുള്ള ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക രംഗം ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിഷയങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു മത്സരം നടത്തിയത്. ആദ്യ രണ്ടു ഘട്ടങ്ങളില്‍ ഓണ്‍ ലൈനായും മൂന്നാം ഘട്ടം എഴുത്തുപരീക്ഷയുമായിട്ടായിരുന്നു മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: