പാലക്കാട്: നേതാവിന്റെ വീടിന് നേരേ ആക്രമണം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളും കാറുകളും തല്ലിതകര്‍ത്തു. വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. യുവമോര്‍ച്ച ചിറ്റൂര്‍ മണ്ഡലം പ്രസിഡന്റ് രമേഷിന്റെ വീടിന് നേരേയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
വിവിധ ബൈക്കുകളിലായി എത്തിയ ഇരുപതോളം ജനതാദൾ പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ദിവസം പ്രദേശത്തെ മഹിളാമോർച്ച പ്രവർത്തകരെ ജനതാദൾ പ്രവർത്തകർ അസഭ്യം പറഞ്ഞിരുന്നു. ഇതിനെതിരെ രമേശിന്റെ നേതൃത്വത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് രമേഷിന്റെ വീടിന് നേരെയുള്ള ആക്രമണം.
സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: