ന്യൂദല്‍ഹി : ഡി.കെ. ശിവകുമാറിനെ തള്ളി കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. ഔദ്യോഗീക പ്രഖ്യാപനം ഇന്ന് തന്നെയുണ്ടായേക്കുമെന്നാണ് ഔദ്യോഗീക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല പിസിസി അധ്യക്ഷന്‍ കൂടിയായ ഡി.കെ. ശിവകുമാറിനായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ സിദ്ധരാമയ്യ വിഭാഗം മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് രംഗത്ത് എത്തുകയായിരുന്നു.
ഇരുവിഭാഗവും മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതെ പിന്നോട്ടില്ലെന്ന് തീരുമാനം എടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം ഇതില്‍ ഇടപെടുകയായിരുന്നു. സിദ്ധരാമയ്യ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഡികെ ഇതില്‍ നിന്നും വിട്ടു നില്‍ക്കുമെന്നാണ് അറിയുന്നത്. ഡി.കെ.ശിവകുമാര്‍ മന്ത്രിസഭയുടെ ഭാഗമാകുമോ എന്നതിലും തീരുമാനമായിട്ടില്ല. അനുനയത്തിനായി രാഹുല്‍ വിളിച്ചത് പ്രകാരം സോണിയാ ഗാന്ധിയുടെ വസതിയില്‍ ഡികെ എത്തിച്ചേര്‍ന്നിട്ടുണ്ട്. സിദ്ധരാമയ്യയുമായും രാഹുലുമായും ചര്‍ച്ച നടത്തിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനം കിട്ടാതെ പിന്നോട്ടില്ലെന്ന് തന്നെയാണ് ഡികെയുടെ നിലപാട്. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്നും അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ നേരത്തെ അറിയിച്ചിട്ടുള്ളതാണ്. സിദ്ധരാമയ്‌ക്ക് നേരത്തെ അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം ലഭിച്ചതാണ്. അധികാരത്തിലുള്ളപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും പാര്‍ട്ടി താല്‍പ്പര്യങ്ങളേക്കാള്‍ വ്യക്തി താല്‍പ്പര്യങ്ങള്‍ക്കാണ് സിദ്ധരാമയ്യ മുന്‍തൂക്കം നല്‍കിയത്. 76 കാരനായ അദ്ദേഹം മറ്റുള്ളവരുടെ വളര്‍ച്ചയ്‌ക്ക് തടസ്സമാകുന്നു. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ 2018 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിട്ടില്ല. 2019 ല്‍ കൂറുമാറിയവര്‍ സിദ്ധരാമയ്യയുടെ അടുപ്പക്കാരാണെന്നും തുടങ്ങിയ വിമര്‍ശമങ്ങളാണ് ഡികെ ഉന്നയിക്കുന്നത്.
അതേസമയം ആദ്യ രണ്ടുവര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിന് കൈമാറണം എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുള്ളത്. രാഹുലുമായും ഡി.കെ.ശിവകുമാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യന്ത്രിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: