തിരുവനന്തപുരം: ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തിന് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് മന്ത്രിസഭയുടെ തീരുമാനം.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമിച്ചാല്‍ കുറഞ്ഞ ശിക്ഷ 6 മാസം തടവും, പരമാവധി ശിക്ഷ 7 വര്‍ഷം വരെ തടവുമായിരിക്കും. എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് ഉറപ്പാക്കുന്ന തരത്തിലാണ് ഓര്‍ഡിനന്‍സ് വിഭാവനം ചെയ്യുന്നത്. ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതു മാത്രമല്ല, അധിക്ഷേപിക്കുന്നതും വാക്കുകള്‍ കൊണ്ട് അസഭ്യം പറയുന്നതും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവിറക്കിയത്. നാശനഷ്ടങ്ങള്‍ക്ക് ആറിരട്ടി വരെ പിഴയിടാക്കുന്നതും പരിഗണിച്ചു.
സുരക്ഷാ ജീവനക്കാര്‍, ക്ലനിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നവരേയും നിയമപരിധിയില്‍ ഉള്‍പ്പെടുത്തി. അന്വേഷണം നടത്തി വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാണമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു. അതിക്രമങ്ങള്‍ക്ക് പരമാവധി ശിക്ഷ മുന്‍പ് 3 വര്‍ഷമായിരുന്നു. ഇതാണ് ഇപ്പോള്‍ ഏഴു വര്‍ഷമാക്കി ഉയര്‍ത്തിയത്. ഡോക്ടര്‍മാരുടെ ചിരകാല ആവശ്യമായിരുന്നു ഓര്‍ഡിനന്‍സ് ഇപ്പോള്‍ കൊട്ടാരക്കരയിലെ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്കു പൊലീസ് കൊണ്ടുവന്നയാള്‍ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അടിയന്തരമാക്കി ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: