ചണ്ഡീഗഢ് : ഉത്തരേന്ത്യയില്‍ ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ വ്യാപക തെരച്ചില്‍. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലായി 100 സ്ഥലങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തുന്നത്. ഭീകര പ്രവര്‍ത്തനം, മയക്കുമരുന്ന്, കള്ളക്കടത്ത് സംഘം എന്നിവയുമായി ബന്ധപ്പെട്ടാണ് എന്‍ഐഎയുടെ വ്യാപക തെരച്ചില്‍.
പഞ്ചാബില്‍ മാത്രം 12 സ്ഥലങ്ങളിലാണ് തെരച്ചില്‍ നടത്തുന്നത്. ബുധനാഴ്ച അതിരാവിലെ തന്നെ എന്‍ഐഎ പ്രത്യേക സംഘങ്ങളായി എത്തി ഈ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിന്റെ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ജമ്മു കശ്മീരിലെ പുല്‍വാമയിലും കഴിഞ്ഞ ദിവസം എന്‍ഐഎ തെരച്ചില്‍ നടത്തിയിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ കേന്ദ്രങ്ങളിലായിരുന്നു തെരച്ചില്‍. ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന കേസുമായി ബന്ധപ്പെട്ട് ഏഴിടങ്ങളിലായിരുന്നു പരിശോധന. ഷോപ്പിയാനിലും എന്‍ഐഎ സംഘത്തിന്റെ പരിശോധനയുണ്ട്. മെയ് ആദ്യവാരവും ജമ്മുകശ്മീരിലെ 16 സ്ഥലങ്ങളില്‍ എന്‍ഐഎ തെരച്ചില്‍ നടത്തിയിരുന്നു. ജമ്മു കശ്മീര്‍ പോലീസിന്റേയും സിആര്‍പിഎഫിന്റേയും സുരക്ഷയിലാണ് എന്‍ഐഎ സംഘം തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: