Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് വൃദ്ധ സദനങ്ങള്‍ വര്‍ധിക്കുന്നു; നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം

കേരളത്തിലെ വൃദ്ധസദനങ്ങളില്‍ ഇപ്പോള്‍ കൂടുതലുയരുന്നത് മാതൃവിലാപമാണ്. മക്കളും ബന്ധുക്കളും എല്ലാമുണ്ടായിട്ടും വൃദ്ധസദനങ്ങളിലേക്ക് നടതള്ളുന്ന അമ്മമാരുടെ എണ്ണത്തിലുണ്ടായ വര്‍ധന, അമ്മമാര്‍ കേരള സമൂഹത്തില്‍ ബാധ്യതയാകുന്നുവെന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

വിനീത വേണാട്ട് by വിനീത വേണാട്ട്
May 17, 2023, 05:00 am IST
in Kerala

കോട്ടയം: മക്കളും കൊച്ചുമക്കളും വരുമെന്ന പ്രതീക്ഷയില്‍ വഴിക്കണ്ണുമായി നോക്കിയിരിക്കുന്ന അമ്മമാര്‍ കേരളത്തിലെ വൃദ്ധസദനങ്ങളിലെ നൊമ്പരക്കാഴ്ചകളില്‍ ഒന്ന് മാത്രം. കോട്ടയം തിരുവഞ്ചൂരിലെ സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ മകന്‍ കൊണ്ടുചെന്നാക്കിയ അമ്മയ്‌ക്ക് പതിനായിരം രൂപ ജീവനാംശം നല്കാന്‍ കോടതി വിധിച്ചു. ഒരു മാസം നല്കി. മുടങ്ങിയപ്പോള്‍ പരാതി നല്കാമെന്ന് പറഞ്ഞ ജീവനക്കാരോട് ആ അമ്മയുടെ മറുപടി ഇങ്ങനെ ”ഇനി അവനെ കോടതിയില്‍ കയറ്റേണ്ട മോനേയെന്ന്”! ഉള്ളു നിറയെ മാതൃസ്‌നേഹം സൂക്ഷിക്കുന്ന പാവം അമ്മമാരെ കാത്തിരിക്കുന്നതാവട്ടെ വൃദ്ധസദനങ്ങളും.  

കേരളത്തിലെ വൃദ്ധസദനങ്ങളില്‍ ഇപ്പോള്‍ കൂടുതലുയരുന്നത് മാതൃവിലാപമാണ്. മക്കളും ബന്ധുക്കളും എല്ലാമുണ്ടായിട്ടും വൃദ്ധസദനങ്ങളിലേക്ക് നടതള്ളുന്ന അമ്മമാരുടെ എണ്ണത്തിലുണ്ടായ വര്‍ധന, അമ്മമാര്‍ കേരള സമൂഹത്തില്‍ ബാധ്യതയാകുന്നുവെന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സര്‍ക്കാരിന്റേയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റേയും കീഴിലുള്ള വൃദ്ധസദനങ്ങളില്‍ അന്തേവാസികളുടെ എണ്ണത്തില്‍ കഴിഞ്ഞ കാലയളവിലുണ്ടായിട്ടുള്ളത് വന്‍ വര്‍ധനവാണ്.  

വിവാഹം പോലും കുടുംബത്തിനായി വേണ്ടന്നുവച്ച് അവര്‍ക്കായി ജീവിച്ച് ഒടുവില്‍ ആര്‍ക്കും വേണ്ടാതായവര്‍ മുതല്‍ ഏക മകനോ മകളോ വിദേശത്തായതിനാല്‍ ഒരു വഴിയുമില്ലാതെ അനാഥത്വം പേറേണ്ടിവന്ന വന്ന അച്ഛനമ്മമാരുമുണ്ട് വൃദ്ധസദനങ്ങളില്‍. സ്വത്തെല്ലാം എഴുതിവാങ്ങിയ ശേഷം മാതാപിതാക്കളെ തെരുവിലിറക്കിയ മക്കളുമുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം ബാദ്ധ്യതയായി വന്നവരാണ് അമ്മമാരില്‍ ഏറെയും.

743 വൃദ്ധസദനങ്ങളാണ് കേരളത്തിലുള്ളത്. ആകെ അന്തേവാസികളുടെ എണ്ണം 14,669. ഇതില്‍ അമ്മമാരുടെ എണ്ണം 9726. എറണാകുളത്താണ് കൂടുതല്‍ വൃദ്ധസദനങ്ങള്‍, 143. കുറവ് മലപ്പുറത്തും. ഫീസ് വാങ്ങുന്നവ 30.  കൊവിഡിന്റേയും ലോക്ഡൗണിന്റേയും കാലത്ത് ഒറ്റ വൃദ്ധസദനവും പുതുതായി തുടങ്ങിയിരുന്നില്ല. എന്നാല്‍ കൊവിഡിന് ശേഷം സ്ഥിതി മാറി. പുതിയതായി ആരംഭിച്ചത് 80 വൃദ്ധസദനങ്ങള്‍.

2018വരെ സന്നദ്ധ സംഘടനകള്‍ നടത്തുന്ന വൃദ്ധസദനങ്ങള്‍ 631 ആയിരുന്നെങ്കില്‍ 2023 ജനുവരിയില്‍ 727 ആയി ഉയര്‍ന്നു. നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് സ്വകാര്യവ്യക്തികളും സന്നദ്ധ സംഘടനകളും നടത്തുന്നവയാണ് ഇവ. ഇതിനുപുറമേ, സംസ്ഥാന സര്‍ക്കാരിന്റെ 16 വൃദ്ധമന്ദിരങ്ങളുണ്ട്.

Tags: keralaParentNursingoldageone day home
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.