നീലേശ്വരം: നീലേശ്വരം പരിസരങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍.ബങ്കളം രാങ്കണ്ടത്തെ എം.വി.തമ്പാന്റെ മകന്‍ എം.വി.രഞ്ജിത്തി (36)നെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശത്തില്‍ നടത്തിയ പരിശോധനയില്‍ നീലേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പ്രേംസദന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ശ്രീജേഷ്, ടി.വിശാഖ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സാഹസികമായി പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് രാങ്കണ്ടത്ത് നീലേശ്വരം പോലീസ് മിന്നല്‍ പരിശോധനക്കിടെയാണ് കെഎല്‍ 60എസ് 7718 നമ്പര്‍ കാറില്‍ വന്ന പ്രതി പോലിസ് കൈ കാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പിന്‍തുടര്‍ന്ന് കാറിനെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചമ്പോഴാണ് കാറില്‍ സൂക്ഷിച്ച 4.100 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. വാഹനത്തില്‍ നിന്ന് 59020 രൂപയും കണ്ടെടുത്തു. നീണ്ട അന്വേഷണത്തിന്റെ ഭാഗമായാണ് രഞ്ജിത്തിനെ പിടികൂടിയത്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തോക്ക് റിമാന്റ് ചെയ്തു.അന്വേഷണ സംഘത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ എം.വി.ഗീരീശന്‍,കെ.പ്രഭേഷ് കുമാര്‍,കെ.വിനോദ്, കെ.വി.പ്രദീപന്‍, ടി.ജയേഷ് എന്നിവരും ഉണ്ടായിരുന്നു. ലഹരിക്കെതിരെ ബോധവല്‍ക്കരണത്തോടൊപ്പം ശക്തമായപരിശോധനകളും നടപടികളുമായി മുന്നോട്ട് പോവുകയാണ് നീലേശ്വരം പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: