വാഷിംഗടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുളള അവസരമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാരം, സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും.
ആരോഗ്യ രംഗത്തിന്റെയും കാലാവസ്ഥാ പ്രതിസന്ധിയുടെയും വെല്ലുവിളികള്‍ നേരിടാന്‍ കൂട്ടായി പ്രവര്‍ത്തിക്കും. സ്റ്റേറ്റ് ഡിപ്പാര്‍ട്ടമന്റും സെക്രട്ടറി ആന്റണി ബ്ലിങ്കനും ജൂണ്‍ മാസത്തിലെ പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് വേദാന്ത് പട്ടേല്‍ അറിയിച്ചു.
നിരവധി സുപ്രധാന വിഷയങ്ങളില്‍ അമേരിക്ക ഇന്ത്യയുമായി അടുത്തിടപെടുന്നുണ്ട്. സ്വതന്ത്രവും തുറന്നതുമായ ഇന്തോ- പസഫിക് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന അവസരം കൂടിയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം. മേഖല കൂടുതല്‍ സമൃദ്ധവും സുരക്ഷിതവും പരസ്പര ബന്ധമുളളതുമാക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: