തിരുവനന്തപുരം : സംസ്ഥാനത്ത് ജൂലൈ ഒന്ന് മുതല്‍ വൈദ്യുതി നിരക്ക് കൂട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍. വൈദ്യുതി യൂണിറ്റിന് 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ റെഗുലേറ്ററി കമ്മിഷന് പരിഗണിച്ചിട്ടുണ്ട്.
ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി യൂണിറ്റിന് 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഇതിനോടബന്ധിച്ച് റെഗുലേറ്ററി കമ്മിഷന് നാല് മേഖലകളായി തിരിച്ച് വിശദമായ തെളിവെടുപ്പും നടത്തി കഴിഞ്ഞു. കൂടുതല്‍ വിവരശേഖരണത്തിന്റെ ആവശ്യം വരുന്നില്ലെന്ന് കമ്മിഷന് വിലയിരുത്തിയതോടെയാണ് നിരക്ക് വര്‍ദ്ധനക്ക് കളമൊരുങ്ങുന്നത്.
ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരേണ്ടിയതായിരുന്നു. എന്നാല്‍ നടപടി ക്രമങ്ങളില്‍ കാലതാമസം നേരിട്ടതോടെ പഴയ താരിഫ് ജൂണ്‍ 30 വരെ തുടരുകയായിരുന്നു. സര് ചാര്‍ജിന് പിന്നാലെയാണ് ഈ നിരക്ക് വര്‍ധനയും നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: