ന്യൂദല്‍ഹി: മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബീരേന്‍ സിംഗുമായും മെയ്‌തേയ്, കുക്കി സമുദായ പ്രതിനിധികളുമായും ബന്ധപ്പെട്ട മറ്റുളളവരുമായും നിരവധി തവണ ചര്‍ച്ച നടത്തി.
രണ്ട് വംശീയ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ യോഗങ്ങളില്‍ അമിത്ഷാ വിലയിരുത്തി. അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ശാശ്വത സമാധാനം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും സഹായവും അദ്ദേഹം ഉറപ്പുനല്‍കി.
സംസ്ഥാനത്തെ വിവിധ സമുദായങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കി. എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്താനും സമാധാന സന്ദേശം പ്രചരിപ്പിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രി അഭ്യര്‍ത്ഥിക്കുകയും നീതി നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ജനങ്ങളുടെ ദുരിതം കുറയ്‌ക്കുന്നതിനായി ദുരിതാശ്വാസ പുനരധിവാസ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: