കൊച്ചി : കൊച്ചി പുറംകടലില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ലക്ഷദ്വീപും ശ്രീലങ്കയും ലക്ഷ്യമിട്ടാണ് പാക് ബോട്ട് എത്തിയതെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ എന്‍സിബിയും അന്വേഷണം നടത്തുന്നുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നിന് പുറമേ വേറെയും ഉണ്ടായിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനായും തെരച്ചില്‍ നടത്തി വരികയാണ്.
രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നും 25000 കോടി വില വരുന്ന 2525 കിലോ മെത്താംഫെറ്റമിന്‍ പിടികൂടിയത്. കേസില്‍ പിടിയിലായ പാക് പൗരന്‍ സുബൈറിനെ ചോദ്യം ചെയ്തതില്‍ നിന്നും നിന്നും കൂടുതല്‍ മയക്കുമരുന്ന് കടലില്‍ ഉപേക്ഷിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്. നാല് ടണ്ണോളം മയക്കുമരുന്നാണ് കപ്പലില്‍ ഉണ്ടായിരുന്നത്. നാവിക സേനയുടെ കപ്പലുകളും ഹെലിക്കോപ്ടറും പിന്തുടര്‍ന്നതോടെ ഇത് കടലില്‍ ഉപേക്ഷിച്ച് മയക്കുമരുന്ന് സഘം കടന്നു കളയുകയായിരുന്നു. ഇവര്‍ ഉപേക്ഷിച്ച മയക്കുമരുന്ന് വീണ്ടെടുക്കുന്നതിനായി അന്വേഷണ സംഘം തെരച്ചില്‍ നടത്തി വരികയാണ്.
കള്ളക്കടത്ത് സംഘം വെള്ളം കയറാത്ത രീതിയില്‍ പൊതിഞ്ഞാണ് മയക്കുമരുന്ന് കടലില്‍ തള്ളിയിരിക്കുന്നത്. ഇത് ജിപിഎസ് സംവിധാനം ഉപയോഗിച്ച് കള്ളക്കടത്ത് സംഘത്തിന് കണ്ടെത്താനാകും. അതിന് മുമ്പ് മയക്കുമരുന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാജി സലീം നെറ്റ്വര്‍ക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് എന്‍സിബി സംശയിക്കുന്നത്. ഇവരുടെ ഇന്ത്യയിലെ കണ്ണികളെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്.
അതേസമയം കേസില്‍ റിമാന്‍ഡിലായ പാക് പൗരന്‍ സുബൈറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് അപേക്ഷ നല്‍കും. സുബൈറിനെ പതിനാല് ദിവസത്തേക്ക് മട്ടാഞ്ചേരി കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നതായും വിവരമുണ്ട്. പാക് സ്വദേശിയായ സുബൈര്‍ ഇറാന്‍ പൗരനാണെന്നാണ് ആവര്‍ത്തിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കപ്പലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കായുള്ള അന്വേഷണവും ഊര്‍ജജിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: