നീലേശ്വരം: ഉപ്പുവെള്ളത്തിന് പരിഹാരമായി പാലായില്‍ നടപ്പിലാക്കിയ പദ്ധതി ലക്ഷ്യം കണ്ടില്ല. പ്രദേശവാസികള്‍ക്ക് ഉപ്പ് വെള്ളം തന്നെ ഉപയോഗിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. കുടിവെള്ളത്തിനും ഉപ്പുവെള്ളം കയറുന്നത് തടയാനും പ്രധാന ലക്ഷ്യത്തോടെ യാഥാര്‍ഥ്യമാക്കിയ പാലായി ഷട്ടര്‍ കം ബ്രിഡ്ജ് 65 കോടി രൂപ ചെലവാക്കി വകുപ്പ് വടക്കേ മലബാറിലെ ഏറ്റവും വലിയ പദ്ധതി പൂര്‍ത്തി യാക്കിയത്. ഒടുവില്‍ ഗതാഗതത്തിനുള്ള പാലം മാത്രമായി മാറി. നീലേശ്വരം നഗരസഭ, കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കെ വില്ലേജ്, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍ തുടങ്ങിയ പഞ്ചായത്ത് എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുകയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.ജല അതോറിറ്റിയുടെ കീഴില്‍ പ്രാരംഭ സര്‍വേ നടത്തിയതൊഴിച്ചാല്‍ മറ്റൊരു നടപടിയുമായില്ല. 2021 ഡിസംബറില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ പാലായി ഷട്ടര്‍ കം ബ്രിഡ് ഉദ്ഘാടനം ചെയ്തിട്ട് ഒന്നര വര്‍ഷം കഴിയുമ്പോഴും കുടിവെള്ള പദ്ധതി ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്.കാര്യങ്കോട് പുഴയില്‍ വേലിയേറ്റ സമയത്ത് പാലായിലും സമീപ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറുന്നത് തടയുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോടികള്‍ ചെലവിട്ട് പാലവും തടയണയും നിര്‍മ്മിച്ചിട്ട് ഇപ്പോഴും ഉപ്പുവെള്ളം കയറുന്നു.ലിഫ്റ്റ് ഇറിഗേഷന്റെ ഭാഗമായുള്ള തടയണയില്‍ ചോര്‍ച്ചയുണ്ടായതാണ് ഇതിന്റെ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.നീലേശ്വരം- കയ്യൂര്‍ ബോട്ട് സര്‍വീസ്, ആധുനിക രീതിയിലുള്ള ടൂറിസം പദ്ധതികള്‍ എന്നിവ യാഥാര്‍ഥ്യമാക്കി ടൂറിസം പദ്ധതിയും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്വകാര്യ മേഖലയിലെ ചെറിയൊരു കയാക്കിങ്ങ് മാത്രമാണ് ഇവിടെയുള്ളത്. തേജസ്വിനി പുഴയില്‍ വേലിയേറ്റ സമയത്ത് പാലായി മുതല്‍ മുകളിലോട്ട് 18 കിലോമീറ്റര്‍ വരെ ഉപ്പു കലര്‍ന്ന് കൃഷിക്കും വീട്ടാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. 1866 ഹെക്ടറോളം കൃഷിഭൂമിക്ക് ഇത് പ്രതികൂലമാകു കയും നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുകയും ചെയപ്പോള്‍ ഇതിന് പ്രതിവിധിയും ഒപ്പം കയ്യൂര്‍-ചീമേനി പഞ്ചായത്തിനേയും നീലേശ്വരം നഗരസഭയേയും ബന്ധിപ്പിക്കുകയുമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ നാട്ടുകാര്‍ക്ക് നല്ലൊരു പാലം കിട്ടി യെന്നതാണ് ഇപ്പോഴത്തെ ഏക ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: