ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയ്ക്കാന്‍ ഒരൊറ്റ വഴിയേ ഉള്ളൂ. കുടിയേറ്റക്കാര്‍ ചെയ്യുന്ന ജോലികള്‍ ബ്രിട്ടീഷുകാര്‍ ചെയ്യാന്‍ തയ്യാറാവുക.
കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെപറയുന്നയാളാണ് ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറി സുവെല്ല ബ്രാവര്മാന്. ബ്രിട്ടീഷുകാര്‍ ഇറച്ചിവെട്ടുകയും ട്രക്കോടിക്കുകയും ആപ്പിളുകള്‍ പറക്കുകയും ചെയ്താല്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നാണ് സുവെല്ലാ ബ്രാവര്മാന് ബ്രിട്ടീഷുകാരോട് പറഞ്ഞത്. ഇന്ത്യക്കാരുള്‍പ്പെടെ ബ്രിട്ടനിലേക്ക് കുടിയേറുന്ന ഒട്ടേറെ അവിദഗ്ധ തൊഴിലാളികള്‍ ചെയ്യുന്ന തൊഴിലുകളാണിവ.
വാര്‍ത്താസമ്മേളനത്തിനിടെയാണ് ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറി ഇക്കാര്യം പങ്കുവെച്ചത്. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കണമെന്ന കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുടെ ആഹ്വാനം വംശീയതയാണെന്ന വാദം ശരിയല്ലെന്നും സുവെല്ല ബ്രാവര്മാന് പറയുന്നു.
രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം വര്‍ഷത്തില്‍ ഒരു ലക്ഷത്തിനേക്കാള്‍ താഴെയാക്കി കുറയ്ക്കണം എന്നതാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അഭിപ്രായം. എന്നാല്‍ 2023ല്‍ യുകെയില്‍ ഏഴ് ലക്ഷം പേര് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: