തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയുടെ ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ദിവസത്തെ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. അതേസമയം ചില സര്‍വ്വീസുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21, 22 തീയതികളിലെ എട്ട് ട്രെയിനുകളാണ് നിലവില്‍ റദ്ദാക്കിയത്.
റദ്ദാക്കപ്പെട്ട ട്രെയിന്‍ സര്‍വ്വീസുകള്‍
- 20ാം തീയതിയിലെ മംഗലൂരു സെന്‍ട്രല്‍-നാഗര്‍കോവില്‍ പരശുറാം
- 21ലെ നാഗര്‍കോവില്‍-മംഗളൂരൂ സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ്
- 21ാം തീയതിയിലെ കൊച്ചുവേളി-നിലമ്പൂര്‍ റോഡ് രാജാ റാണി എക്സ്പ്രസ്
- 22ാം തീയതിയിലെ നിലമ്പൂര്‍ റോഡ്-കൊച്ചുവേളി രാജാ റാണി എക്സ്പ്രസ്
- 21ാം തീയതിയിലെ തിരുവനന്തപുരം സെന്‍ട്രല്‍-മഥുരൈ അമൃത എക്സ്പ്രസ്
- 22ാം തീയതിയിലെ മഥുരൈ-തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്സ്പ്രസ്
- 21ാം ലെ കൊച്ചുവേളി-ലോകമാന്യ തിലക് ഗരീബ് രഥ്
- 22 ാം തീയതിയിലെ ലോകമാന്യ തിലക്-കൊച്ചുവേളി ഗരീബ് രഥ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
- 21ലെ തിരുവനന്തപുരം സെന്‍ട്രല്‍-ഷൊര്‍ണ്ണൂര്‍ വേണാട് എക്സ്പ്രസ് എറണാകുളം വരെ മാത്രമായിരിക്കും
- 22ലെ ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും
- 21ലെ ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളം വരെ മാത്രമാകും
- 22ലെ കണ്ണൂര്‍-എറണാകുളം എക്സ്പ്രസ് തൃശ്ശൂര്‍ വരെ മാത്രം
- 21ലെ ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്സ്പ്രസ് എറണാകുളത്ത് നിന്നുമാകും പുറപ്പെടുക
- 21ലെ എറണാകുളം-നിസ്സാമൂദ്ദീന് മംഗള എക്സ്പ്രസ് തൃശ്ശൂരില്‍ നിന്ന് പുറപ്പെടും
- 21ലെ പാലക്കാട്-എറണാകുളം മെമു ചാലക്കുടി വരെ മാത്രമാക്കി
- 21ലെ എറണാകുളം പാലക്കാട് മെമു ചാലക്കുടിയില്‍ നിന്നുമാക്കും പുറപ്പെടുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: