തിരുവനന്തപുരം: കേരളത്തിലെ 2018 ലെ പ്രളയം കേന്ദ്രീകരിച്ച് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന സിനിമ തിയറ്ററുകളില്‍ തരംഗമാവുകയാണ്. ഇതിനോടകം 50 കോടി ക്ലബ്ബില്‍ സിനിമ ഇടം പിടിച്ചു. തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ ഒഴുകുന്നുണ്ട്.
എന്നാല്‍ ഇപ്പോള്‍ ജൂഡ് ആന്റണിയ്ക്കെതിരെ വിമര്‍ശനങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് സിപിഎം. നിസ്സഹായനായ മുഖ്യമന്ത്രിയെ കാണിച്ചു, പ്രളയത്തില്‍ മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിന് വിളിച്ചത് പള്ളിക്കലച്ചനല്ല, സര്‍ക്കാരാണ്, സിനിമയില്‍ നിറയെ അര്‍ധസത്യങ്ങളും നുണകളുമാണ്…എന്നൊക്കെയാണ് സിപിഎം വിമര്‍ശനം. സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും സിനിമയ്ക്കെതിരെ ഗുരുതരമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
നേരത്തെ പ്രളയം ഉണ്ടായത് ഡാമുകള്‍ തുറന്നുവിട്ടതുകൊണ്ടാണെന്ന് പറഞ്ഞ വ്യക്തിയാണ് ജൂഡ് ആന്റണിയെന്നും എം.എം. മണി മന്ത്രിയായപ്പോള്‍ സ്കൂളില്‍ പോകേണ്ടായിരുന്നു എന്ന കമന്റ് പറഞ്ഞയാളുമാണ് ജൂഡ് ആന്റണിയെന്നുമാണ് ഇടതുപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍. അതുപോലെ പ്രളയത്തില്‍ നിരവധി പേരെ രക്ഷിച്ച മത്സ്യത്തൊഴിലാളി പിന്നീട് ഒരു സ്കൂളിന്റെ പൊളിഞ്ഞു വീണ ഓടുകള്‍ മേയുന്നതിനിടയില്‍ കാല്‍വഴുതി വീണ് മരിച്ചതായി ചിത്രീകരിച്ചത് ശരിയായില്ലെന്നും സിപിഎം നേതാക്കള്‍ പറയുന്നു. കാരണം കേരളത്തില്‍ ഇത്തരം പൊളിഞ്ഞ ഓടുകളുള്ള സ്കൂള്‍ പിണറായിയുടെ കേരളത്തില്‍ ഇല്ലെനനാണ് സംസ്ഥാന നോളജ് മിഷന് ഡയറക്ടറും എഴുത്തുകാരിയുമായ പി.എസ്. ശ്രീകല വിമര്‍ശിക്കുന്നത്.
എന്നാല്‍ നമ്മള് ഇറങ്ങല്ലേ എന്ന് ചോദിച്ച് പ്രതിപക്ഷ നേതാവിനെക്കൂടെ കൂടെക്കൂട്ടി പ്രളയദുരിതാശ്വാസം കാര്യക്ഷമമാക്കിയ മുഖ്യമന്ത്രിയെ കാണിക്കാതെ നിസ്സഹായനായ ഒരു മുഖ്യമന്ത്രിയെ കാണിച്ചത് വലിയ തെറ്റാായിപ്പോയെന്നും സിപിഎം നേതാക്കള്‍ വാദിക്കുന്നു. ദേശഭിമാനി ദിനപത്രത്തില്‍ വന്ന സിനിമാ നിരൂപണത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഒരാളെ നായകനാക്കി ഉയര്‍ത്തിക്കാട്ടാതെ മുഴുവന്‍ പേരെയും നായകരാക്കിക്കൊണ്ട് പ്രളയകാലത്ത് എല്ലാവരും ചെയ്ത സേവനങ്ങള്‍ കലാപരമായി ചിത്രീകരിക്കുകയാണ് ഈ സിനിമ. ഒരാളെ നായകനാക്കി ഉയര്‍ത്തിക്കാട്ടാതെ മുഴുവന്‍ പേരെയും നായകരാക്കിക്കൊണ്ട് പ്രളയകാലത്ത് എല്ലാവരും ചെയ്ത സേവനങ്ങള്‍ കലാപരമായി ചിത്രീകരിക്കുകയാണ് ഈ സിനിമ. സംവിധായകന് ജൂഡ് ആന്റണി ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: