Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നക്ഷത്രങ്ങളേ സാക്ഷി…

'നീയറിയുമോ വായനക്കാരാ! നീറുമെന്നുള്ളിലെ നക്ഷത്രവീര്യം?' എന്നൊരു കവി ചോദിച്ചിട്ടുണ്ട്. പക്ഷേ നമുക്ക്, നക്ഷത്രവീര്യത്തെക്കുറിച്ച് അത്രയൊന്നും അറിയില്ല. അറിയുന്നത്, നക്ഷത്രങ്ങളുടെ പലതരം വിഭജനങ്ങളും മറ്റുമാണ്. ആ തരംതിരിക്കലുകള്‍ക്ക് നാം ചില വ്യാഖ്യാനങ്ങള്‍ ചമയ്‌ക്കുകയാണ്. വിവിധ നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ സമാനമായ ചില പ്രവര്‍ത്തനരീതികളും നമുക്ക് പരിചിതമാണ്. അത്രമാത്രം!

Janmabhumi Online by Janmabhumi Online
May 15, 2023, 06:27 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ജ്യോതിഷ ഭൂഷണം  

എസ്. ശ്രീനിവാസ് അയ്യര്‍

‘നീയറിയുമോ വായനക്കാരാ! നീറുമെന്നുള്ളിലെ നക്ഷത്രവീര്യം?’ എന്നൊരു കവി ചോദിച്ചിട്ടുണ്ട്. പക്ഷേ നമുക്ക്, നക്ഷത്രവീര്യത്തെക്കുറിച്ച് അത്രയൊന്നും അറിയില്ല. അറിയുന്നത്, നക്ഷത്രങ്ങളുടെ പലതരം വിഭജനങ്ങളും മറ്റുമാണ്. ആ തരംതിരിക്കലുകള്‍ക്ക് നാം ചില വ്യാഖ്യാനങ്ങള്‍ ചമയ്‌ക്കുകയാണ്. വിവിധ നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ സമാനമായ ചില പ്രവര്‍ത്തനരീതികളും നമുക്ക് പരിചിതമാണ്. അത്രമാത്രം!

‘ദേവഗണം’ എന്ന വിഭാഗത്തില്‍ ഒമ്പത് നക്ഷത്രങ്ങള്‍ വരുന്നു. അസുര, മനുഷ്യ ഗണങ്ങളാണ് മൂന്ന് ഗണങ്ങളിലെ മറ്റ് രണ്ട് വിഭാഗങ്ങള്‍. അവയിലുമുണ്ട്, ഒമ്പത് നക്ഷത്രങ്ങള്‍. അങ്ങനെ ഇരുപത്തിയേഴ് നക്ഷത്രങ്ങള്‍ മൂന്ന് സമവിഭക്ത ഗണങ്ങളാവുന്നു.

ദേവന്മാരുടെ പര്യായശബ്ദങ്ങള്‍ എല്ലാം തന്നെ ദേവഗണനക്ഷത്രങ്ങളെ വിശേഷിപ്പിക്കുമ്പോള്‍ സ്വീകരിച്ചിരിക്കുന്നതായി കാണാം. സുരഗണം, അമരഗണം എന്നിവ അത്തരം നാമങ്ങളാണ്. മനുഷ്യഗണത്തെ മര്‍ത്ത്യഗണം, നരഗണം, മനുജഗണം എന്നിങ്ങനെയും, അസുരഗണത്തെ രാക്ഷസഗണം, ദൈത്യഗണം എന്നിങ്ങനെയും ഒക്കെ വിശേഷിപ്പിക്കുന്നത് പോലെയാണിതും.

അശ്വതി, മകയിരം, പുണര്‍തം, പൂയം, അത്തം, ചോതി, അനിഴം, തിരുവോണം, രേവതി ഇവ ഒമ്പതും ദേവഗണനക്ഷത്രങ്ങള്‍. ഇവയില്‍ മകയിരവും പുണര്‍തവും ഒഴികെ മറ്റുള്ളവ ഏഴും ഏകരാശി നക്ഷത്രങ്ങള്‍. നാലുപാദങ്ങളും ഒരു രാശിയില്‍ വരുന്നവ എന്നര്‍ത്ഥം. മകയിരം, ഇടവം- മിഥുനം രാശികളിലായും, പുണര്‍തം മിഥുനം- കര്‍ക്കടകം രാശികളിലായും മുറിഞ്ഞുവരുന്നു. അതിനാല്‍ അവയെ ‘മുറി നക്ഷത്രങ്ങള്‍’, ‘ഖണ്ഡ നക്ഷത്രങ്ങള്‍’ എന്നിങ്ങനെയും വിശേഷിപ്പിക്കുന്നുണ്ട്.

‘സ്ത്രീപുരുഷ നക്ഷത്രങ്ങള്‍’ എന്ന വിഭജനം നോക്കിയാല്‍ ദേവഗണത്തിലെ അശ്വതി, പൂയം, ചോതി, തിരുവോണം എന്നിവ നാലും പുരുഷ നക്ഷത്രങ്ങളാണ്. മറ്റുള്ളവയഞ്ചും സ്ത്രീനാളുകളും.

ഉന്നതങ്ങളായ ആശയങ്ങളുടെ ദേവരഥത്തില്‍ സഞ്ചരിക്കുന്നവരത്രെ, ദേവഗണക്കാര്‍. ആദര്‍ശം മുറുകെ പിടിക്കും. ‘ആകാശകുസുമം’ തലയില്‍ ചൂടാന്‍ ആഗ്രഹിക്കുന്നവരാണ് എന്നിങ്ങനെ അതിനെ പരിഹസിച്ചേക്കാം, മറ്റുള്ളവര്‍. പ്രായോഗികമായി പരാജയപ്പെടുന്നവര്‍ എന്നതരത്തിലും ദേവഗണനക്കാരെക്കുറിച്ച് പറയാറുണ്ട്. സ്വപ്‌നങ്ങളുടെ തണുവണിഞ്ഞ, എന്നാല്‍ വര്‍ണ്ണശബളിമ കോലുന്ന ദന്തഗോപുരങ്ങളിലാണ് അവരുടെ മാനസിക വ്യാപാരം അധികവും. യാഥാര്‍ത്ഥ്യങ്ങളുടെ പൊരിവെയില്‍ ഏല്‍ക്കുമ്പോള്‍ തൊട്ടാവാടികളെന്നോണം പരിക്ലാന്തരും ദുര്‍ബലരുമായിത്തീരുന്നു. എപ്പോഴും നേര്‍വഴികളും പുഷ്പം വിതറിയ രാജവഴികളും മാത്രം ആഗ്രഹിക്കുന്നു. പക്ഷേ കല്ലും മുള്ളും കരടും മുരടും കൂടി നിറഞ്ഞതാണല്ലോ ജീവിതപ്പാത. അതിനാല്‍ എളുപ്പം പരാജയപ്പെടുന്നു;  പിന്‍വാങ്ങുന്നു.

സമരമുഖത്തുനിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് ഇവര്‍. ഫലം എന്തുമാകട്ടെ, തോറ്റാലും ജയിച്ചാലും ഒരു പോര്‍മുഖം തുറക്കണമല്ലോ. അതിന്നിവര്‍ ഒരുമ്പെട്ടുകാണാറില്ല. മാനത്ത് മഴക്കോളിന്റെ മേചകകാന്തി കലരുമ്പോള്‍ തന്നെ വീട്ടിനകത്തിരുന്ന് കുടചൂടുന്നവരും ആയേക്കാം. ചുരുക്കത്തില്‍ ‘സമാധാനപ്രേമികള്‍’ എന്ന ആ പഴയവിശേഷണം ഇണങ്ങിയേക്കും, ദേവഗണക്കാര്‍ക്ക്. ശാന്തം, പാവം!

സത്വവും രജസ്സും തമസ്സുമായി പിരിയുന്ന ത്രിഗുണങ്ങളില്‍ സാത്വികതയോട് ഒട്ടൊക്കെ ഇണങ്ങി നില്‍പ്പവരാണ് ദേവഗണക്കാര്‍. രജസ്സും തമസ്സും ഇല്ലെന്നല്ല. എല്ലാവരിലും ത്രിഗുണങ്ങളുണ്ടെന്നാണ് ആര്‍ഷജ്ഞാനികള്‍ വ്യക്തമാക്കുന്നത്. ദേവഗണക്കാരില്‍ നേരിയതോതില്‍ കൂടാം, സത്വഗുണം എന്നുമാത്രം. പക്ഷേ, അതിനുമുണ്ട്, വലിയ പരിധികളും പരിമിതികളും.

ദേവനെ മനുഷ്യനാക്കുന്നതും മനുഷ്യനെ ദേവനാക്കുന്നതും മിക്കവാറും സാഹചര്യങ്ങളാണ്. ചുറ്റുപാടുകളുടെ സമ്മര്‍ദ്ദങ്ങള്‍ ഒരുക്കുന്ന വലക്കണ്ണികളില്‍ കുരുങ്ങി ജീവിതം ചോദ്യചിഹ്നമായി മാറുന്നത് മണ്ണില്‍ പിറന്നവരുടെയെല്ലാം ശിരോലിഖിതമാണ്. എന്നിരുന്നാലും, പേര് അര്‍ത്ഥമാക്കുന്നതുപോലെ ജ്യോതിഷം ഒരു വെളിച്ചമാണ്. അതിലെ എല്ലാ പ്രകാശബിന്ദുക്കളുടേയും ആശയം, ആഴം, വ്യാപ്തി നാം മുഴുവനായി അറിഞ്ഞു കൊള്ളണം എന്നില്ല…

Tags: keralaAstrology
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

Environment

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Agriculture

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

Kerala

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

India

മഴക്കെടുതി രൂക്ഷം : വന്ദേ ഭാരത് അടക്കമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകുന്നു

പുതിയ വാര്‍ത്തകള്‍

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

കനത്ത മഴ : റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു

കൂത്താട്ടുകുളത്ത് ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

പൂർണാരോഗ്യം വീണ്ടെടുത്ത് ബംഗാൾ ഗവർണർ ആനന്ദബോസ് വീണ്ടും കർമ്മ നിരതനായി 

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി

ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

താൽക്കാലിക വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ഫോണിൽ പാകിസ്താൻ നമ്പറുകളടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ്: മുബാറക് ഹുസൈന്‍ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies