ബെംഗളൂരു: കോണ്‍ഗ്രസ് ഹൈക്കമാന്റ് എന്ന ഗാന്ധി കുടുംബം തന്നെ കര്‍ണ്ണാടകയില്‍ ആര് ഭരിയ്ക്കണം എന്ന കാര്യത്തില്‍ അന്തിമ തീര്‍പ്പ് കല്പിക്കും. എംഎല്‍എമാരുടെ നിയമസഭാ കക്ഷിയോഗം ഞായറാഴ്ച ചേര്‍ന്നെങ്കിലും മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ തീരുമാനമായില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി ഒറ്റവരി പ്രമേയം പാസാക്കി നിയമസഭാ കക്ഷി യോഗം പിരിയുകയായിരുന്നു.
രണ്ട് ഫോർമുലകള്‍ സിദ്ധരാമയ്യ മുന്നോട്ട് വെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നതാണ് സിദ്ധരാമയ്യയുടെ ഫോർമുല. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും തുടർന്ന് മൂന്ന് വര്‍ഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിമാരാകാമെന്ന സിദ്ധരാമയ്യയുടെ നിർദേശം. എന്നാല്‍ ശിവകുമാറിന് ഈ നിര്‍ദേശം ആദ്യം സ്വീകാര്യമായിരുന്നില്ല. എന്നാല്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലയില്‍ ഇതിനെ എഐസിസിയും ഒരു പരിധി വരെ അംഗീകരിക്കുന്നു. കാരണം ഭൂരിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാരും സിദ്ധരായമ്മയുടെ കൂടെയാണ്. ഏകദേശം 70 ശതമാനം എംഎൽഎമാര്‍ സിദ്ധരാമയ്യയ്ക്കൊപ്പമാണ്.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഡി കെ ശിവകുമാർ ദല്‍ഹിയ്ക്ക് പോകും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഹൈക്കമാന്‍ഡ് നിയോഗിച്ച നിരീക്ഷക സംഘം എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ശേഷം ദല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. നിരീക്ഷക സംഘം തങ്ങളുടെ റിപ്പോര്‍ട്ട് ഖാര്‍ഗെ, സോണിയ, രാഹുല്‍, പ്രിയങ്ക തുടങ്ങിയവരുടെ മുന്നില്‍ വെച്ച ശേഷം ചര്‍ച്ചകള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: