Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കര്‍ണാടക ഫലം നല്‍കുന്ന പാഠം

കര്‍ണാടകയോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ 17 കോര്‍പ്പറേഷന്‍ പ്രസിഡന്റ് പദവിയും ബിജെപിക്ക് നേടാനായി. നഗരപാലിക സ്ഥാനങ്ങളിലേക്കും ടൗണ്‍പഞ്ചായത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലും ഇതേ വിജയം ആവര്‍ത്തിച്ചു. യുപിയില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി സമ്മാനിച്ചപ്പോള്‍ എസ്പിയും ബിഎസ്പിയും നാമമാത്രമായി വിജയത്തിലെത്തി. പഞ്ചാബിലെ ജലന്ധര്‍ലോക്‌സഭാ സീറ്റിലേക്കും മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റത് കനത്ത തിരിച്ചടിയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 15, 2023, 05:00 am IST
in Editorial

കര്‍ണാടക നിയമ സഭയിലേക്കും യുപി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെുപ്പ് ഫലം കൗതുകകരമാണ്. യുപിയിലെ മുഴുവന്‍ കോര്‍പ്പറേഷനുകളും ബിജെപി പിടിച്ചെടുത്തപ്പോള്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയിയിരിക്കുന്നു. ജനാധിപത്യത്തില്‍ വിജയത്തിനാണ് പ്രാധാന്യം. കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ അഭിനന്ദിക്കുന്നതോടൊപ്പം ജനങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അവര്‍ക്കാവട്ടെ എന്നും ആശംസിക്കുന്നു. കര്‍ണാടക മനസ്സ് എന്നും കോണ്‍ഗ്രസിന് മേല്‍ക്കൈ നല്‍കുന്നതാണ്. ആ മേല്‍ക്കൈ നിലനിര്‍ത്താനും അതനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കാനും അവര്‍ക്കാകുമോ എന്ന സംശയം ശക്തവുമാണ്.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ജീവന്മരണപോരട്ടമായിരുന്നു. ഒരുവര്‍ഷം കഴിഞ്ഞ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ്, ഈ വര്‍ഷം തന്നെ നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് തെരഞ്ഞെടുപ്പ് എന്നിവയെല്ലാം മുന്നിലുണ്ട്. കര്‍ണാടക ജയിച്ചാല്‍ ആ തെരഞ്ഞെടുപ്പുകളിലേക്കുള്ള ചവിട്ടുപടിയാകും അതെന്നവര്‍ കണക്കുകൂട്ടി. തെരഞ്ഞെടുപ്പില്‍ ജാതി, മത, വര്‍ഗീയ കാര്‍ഡിറക്കി കളിച്ച കോണ്‍ഗ്രസ് മതേതരത്വത്തിന്റെ വിജയമാണെന്ന് വീമ്പടിക്കുന്നത് വിചിത്രമാണ്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിലും വോട്ടുനേടുന്നതിനും തനി വര്‍ഗീയാടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചത്. വോട്ടുനേടാന്‍ പണമൊഴുക്കി എന്നതും പകല്‍പോലെ വ്യക്തമാണ്.

വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് കല്ലുവച്ചനുണയാണ് വോട്ടെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രചരിപ്പിച്ചത്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത യന്ത്രമാണ് ഉപയോഗിക്കുന്നതെന്നും ഇത് വോട്ട് അട്ടിമറിക്കാനാണെന്നുവരെ പ്രചരിപ്പിച്ചു. ഏതായാലും ആ പ്രചാരണത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി. കര്‍ണാടകയില്‍ സീറ്റിന്റെ കാര്യത്തില്‍ ബിജെപി ഏറെ അകലെയാണെങ്കിലും വോട്ടിന്റെ കാര്യത്തില്‍ അങ്ങിനെയല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 36 ശതമാനം വോട്ടാണ് നേടിയത്. അതിലൊട്ടും ചോര്‍ച്ചയില്ല എന്നു കാണാന്‍ കഴിയും. അതേസമയം ജെഡിഎസിന്റെ വോട്ട് കാര്യമായി ഇടിഞ്ഞു. ആ വോട്ട് എങ്ങോട്ട് പോയി എന്ന് നോക്കിയാലറിയാം കോണ്‍ഗ്രസിന്റെ നേട്ടം എങ്ങിനെയാണെന്ന്. ജെഡിഎസിന്റെ വോട്ടുമാത്രമല്ല, സീറ്റും നന്നായി കുറഞ്ഞു. കിംഗ് മേക്കറാകാന്‍ കൊതിച്ച കുമാരസ്വാമി ജയിച്ചെങ്കിലും മകന്‍ തോറ്റു. കോണ്‍ഗ്രസ് 136 സീറ്റിലും ബിജെപി 65 സീറ്റിലും ജെഡിഎസ് 19 സീറ്റിലുമാണ് ജയം കണ്ടത്.

മറ്റുള്ള 4 സീറ്റില്‍ ഒന്നെങ്കിലും തങ്ങളുടേതാകുമെന്ന് കണക്കുകൂട്ടിയ കമ്യൂണിസ്റ്റുകള്‍ക്കാണ് ദയനീയതോല്‍വി. 4 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് ഒരിടത്തുമാത്രമാണ് ജാമ്യത്തുകനേടാനായത്. എന്നിട്ടും നാവിന് ഒരു കുറവുമില്ല. മതേതരത്വത്തിന്റെ വിജയമാണെന്നാണ് മുഖ്യമന്ത്രിപിണറായി വിജയന്റെ അവകാശവാദം. മതേതരത്വത്തില്‍ തങ്ങള്‍ക്കൊരു പങ്കുമില്ല, ബന്ധവുമില്ല എന്നതിന്റെ തുറന്ന പ്രഖ്യാപനം കൂടിയല്ലെ ഇതെന്ന ചോദ്യമാണിവിടെ ഉയരുന്നത്. ഭാഗേപ്പള്ളിയില്‍ 2018 ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 51697 വോട്ടാണ് നേടാനായതെങ്കില്‍ ഇക്കുറി ജെഡിഎസിന്റെ പിന്തുണ ഉണ്ടായിട്ടും കിട്ടിയത് 19,621 വോട്ടുമാത്രം. മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മറ്റ് പലസ്ഥലത്തും കിട്ടിയ വോട്ട് നോട്ടയ്‌ക്കും താഴെ.

വോട്ടെടുപ്പിന് മുന്‍പ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ജഗദീശ് ഷെട്ടാറിന്റെ തോല്‍വിയാണ് ദയനീയം. ബിജെപി മുഖ്യമന്ത്രിവരെയാക്കിയിരുന്നു ഷെട്ടാറിനെ. സീറ്റില്ലെന്ന് കേട്ട ഉടനെ ബിജെപിയെ കുറ്റംപറഞ്ഞ് കോണ്‍ഗ്രസില്‍ കയറിയ ഷെട്ടാറിന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയെങ്കിലും ഹുള്ളി ധാര്‍വാസ് സെന്‍ട്രല്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ പരാജയപ്പെടുത്തി. അവിടെ ബിജെപിയുടെ മഹേശ് തെങ്കിനക്കൈയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയും ചെയ്തു.  

അതേസമയം കര്‍ണാടകയോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ 17 കോര്‍പ്പറേഷന്‍ പ്രസിഡന്റ് പദവിയും ബിജെപിക്ക് നേടാനായി. നഗരപാലിക സ്ഥാനങ്ങളിലേക്കും ടൗണ്‍പഞ്ചായത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലും ഇതേ വിജയം ആവര്‍ത്തിച്ചു. യുപിയില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി സമ്മാനിച്ചപ്പോള്‍ എസ്പിയും ബിഎസ്പിയും നാമമാത്രമായി വിജയത്തിലെത്തി. പഞ്ചാബിലെ ജലന്ധര്‍ലോക്‌സഭാ സീറ്റിലേക്കും മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റത് കനത്ത തിരിച്ചടിയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയാണിതൊക്കെ.

Tags: bjpelectioncongressകര്‍ണ്ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

Kerala

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Kerala

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.