ആലപ്പുഴ: കയര്‍ സഹകരണ സംഘങ്ങളില്‍ നിന്ന് കയര്‍ഫെഡ് സംഭരണം നിര്‍ത്തി, കയര്‍പിരി മേഖലയില്‍ പ്രതിസന്ധി രൂക്ഷം. സംഘങ്ങളിലും തൊഴിലാളികളുടെ വീടുകളിലും ആയിരകണക്കിന് ക്വിന്റല്‍ കയറാണ് കെട്ടികിടക്കുന്നത്.കയര്‍ സഹകരണസംഘങ്ങള്‍ ഭൂരിപക്ഷവും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയെങ്കിലും സര്‍ക്കാര്‍ ഇടപടലും ഉണ്ടാകുന്നില്ല.
കയര്‍ഫെഡ് സംഘങ്ങളി ല്‍ നിന്നും കയര്‍ സംഭരണം നിര്‍ത്തിയിട്ട് മൂന്നുമാസമായി. ഫെബ്രുവരി 20 വരെയാണ് കയര്‍ ഫെഡ് കയര്‍ സംഭരിച്ചത്. കെട്ടി കിടക്കുന്ന കയര്‍ വിറ്റഴിച്ചതിന് ശേഷം സംഘങ്ങളില്‍ നിന്നും സംഭരിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവാണ് പ്രതിസന്ധിക്കു കാരണം. ഇക്കാരണത്താാല് സംഘങ്ങളിലും തൊഴിലാളികളുടെ വീടുകകളിലും ആയിരകണക്കിന് കിന്റല്‍ കയര്‍ കെട്ടിക്കിടന്ന് നശിക്കുകയാണ്. കയര്‍ മേഖലയെ ആശ്രയിച്ചു ഉപജീവനം നടത്തുന്ന ആയിരകണക്കിന് തൊഴിലാളികളും ദുരിതത്തിലായി. സ്ത്രീകളാണ് ഈ രംഗത്ത് കൂടുതലും പണിയെടുക്കുന്നത്.
സംഘങ്ങളില്‍ നിന്ന് സംഭരിച്ച കയറിന്റെ വിലയും ഒക്ടോബര്‍ മുതല്‍ കുടിശികയാണ്. കയര്‍ സംഭരണം നടക്കാതായതോടെ സംഘങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ട സാഹചര്യമാണ്. കയര്‍ സംഭരണം എപ്പോള്‍ പുനരാരംഭിക്കുമെന്ന് കയര്‍ ഫെഡിനും
പറയാനാവുന്നില്ല. വ്യവസായവകുപ്പും കണ്ണടയ്ക്കുകയാണെന്ന് തൊഴിലാളികളും, ചെറുകിട സംഘങ്ങളും വിമര്‍ശിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മേല്‍ക്കൈ ഉള്ള തൊഴില്‍ മേഖലയാണ് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കാരണം കടുത്ത പ്രതിസന്ധി നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: