ഇസ്താംബുള്‍ : തുര്‍ക്കിയില്‍ പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കുന്നു.പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ രണ്ട് പതിറ്റാണ്ട് നീണ്ട ഭരണം ആറ് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് നേതൃത്വം നല്കുന്ന പ്രധാന എതിരാളിയായ കെമാല്‍ കിലിക്ദറോഗ്ലുവില് നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
തുര്‍ക്കിയുടെ തളര്‍ച്ചയിലായ സമ്പദ്വ്യവസ്ഥയ്ക്ക് പരിഹാരം കാണുമെന്നും എര്‍ദോഗന്റെ ഭരണകാലത്ത് സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീണ ജനാധിപത്യ സ്ഥാപനങ്ങളെ വീണ്ടെടുക്കുമെന്നും കെമാല്‍ കിലിക്ദറോഗ്ലു വാഗ്ദാനം നല്കുന്നു. മറുവശത്ത്, എര്ദോഗന് തന്റെ ദീര്‍ഘകാലമായുളള ഭരണത്തിന്റെയും സ്വതന്ത്ര വിദേശനയത്തിന്റെയും രാജ്യത്തിന്റെ പ്രതിരോധ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനുള്ള തന്റെ ശ്രമങ്ങളെയും ഉയര്‍ത്തിക്കാട്ടുന്നു.
ഫെബ്രുവരി 6-ലെ ഭൂകമ്പത്തെ അതിജീവിച്ചവര്‍ക്ക്, വോട്ടിംഗ് പ്രയാസമായിരിക്കും. കാരണം പലരും വീടുവിട്ടു. രജിസ്റ്റര്‍ ചെയ്തിടത്ത് മാത്രമേ അവര്‍ക്ക് വോട്ടുചെയ്യാന്‍ കഴിയൂ.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ 50 ശതമാനത്തിലധികം വോട്ട് നേടണം.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പും നടക്കുന്നത്. തുര്‍ക്കി പാര്‍ലമെന്റില്‍ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമാണ് പിന്തുടരുന്നത്. പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിന് പാര്‍ട്ടികള്‍ സ്വന്തം നിലയിലോ മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിലോ – ഏഴ് ശതമാനത്തില്‍ കുറയാതെ വോട്ട് നേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: