ന്യൂദല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോക്ക ചുഴലിക്കാറ്റ് കരതൊട്ടു. ഇതിനെ തുടര്‍ന്ന് ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴ അനുഭവപ്പെട്ട് തുടങ്ങി. മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ചുഴലിക്കാറ്റ് വീശിയതോടെ മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ താമസ സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു.
വടക്കന്‍ മ്യാന്മാര് തീരവും കൊടുങ്കാറ്റിന്റെ പരിധിയില്‍ ഉള്‍പ്പെടും. അഞ്ച് ലക്ഷം പേരെ ബംഗ്ലാദേശ് ഇതിനോടകം ഒഴിപ്പിച്ചു. മ്യാന്മര് എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി വച്ചു. ഇന്ത്യയില്‍ ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് ജാഗ്രതാ നിര്‍ദ്ദേശം. പശ്ചിമ ബംഗാളില്‍ ദേശീയ ദുരന്ത നിവാരണ സേനാ സംഘം ക്യാമ്പ് ചെയ്യുകയാണ്.
ത്രിപുര, മിസോറാം, നാഗാലാന്‍ഡ്, മണിപ്പൂര്‍, അസം സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പുണ്ട്. മോക്ക് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: