ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്ന് നടന് സൗബിന് ഷാഹിറിനെതിരെയും വിമര്‍ശനം. സംവിധായകന് ഒമര്‍ ലുലുവാണ് നടനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകനെതിരെ ആരോപണം ഉയര്‍ത്തിയത്.
നിലവില്‍ മലയാള സിനിമയിലെ പുതുമുഖങ്ങളാണ് പ്രശ്നമെന്ന് ഒമര്‍ ലുലു പറഞ്ഞു. ‘എനിക്ക് അധികം അനുഭവം ഉണ്ടായിട്ടില്ല. പുതുമുഖങ്ങളെ വെച്ചാണ് താന്‍ കൂടുതലും സിനിമ ചെയ്തിട്ടുള്ളത്. പല ആളുകളും പറയുന്നത് കേട്ടിട്ടുണ്ട്, പല നടന്മാരും ഫോണ്‍ ചെയ്താല്‍ പോലും എടുക്കില്ല. ഹാപ്പി വെഡ്ഡിംഗിന്റെ സമയത്ത് സൗബിന് ആയിട്ട് ഞാന്‍ അങ്ങനെയാണ് ആദ്യം പ്രശ്നം തുടങ്ങുന്നത്. ഡബ്ബിങ്ങിന് വിളിച്ചാല്‍ വരില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. പോപ്കോണ്‍ എന്ന സിനിമ നടക്കുമ്പോള്‍ ഷൈന്‍ ടോം തന്നെ എനിക്ക് മെസേജ് അയച്ച് ചോദിച്ചിട്ടുണ്ട് സൗബിന് വന്ന് ഡബ്ബ് ചെയ്തോ എന്ന്. ഇത് ഇപ്പോള്‍ ഷൈന്‍ സമ്മതിക്കുമോ എന്നറിയില്ല’. ഒമര്‍ ലുലു പറഞ്ഞു.
തന്റെ സിനിമയില്‍ സിദ്ദിഖ് ഇക്ക, ഇടവേള ബാബു ചേട്ടന്, മുകേഷേട്ടന്, ഉര്‍വ്വശി ചേച്ചി ഒക്കെ അഭിനയിച്ചിട്ടുണ്ട്. ഇവരൊക്കെ കൃത്യമായി സമയക്രമം പാലിച്ചിട്ടുണ്ട്. ഇവര്‍ വരുന്ന സമയം നമ്മളോട് പറയും. അതിന് അനുസരിച്ച് നമുക്ക് ഷൂട്ട് ചാര്‍ട്ട് ചെയ്യാം. വല്ല ബ്ലോക്കിലോ മറ്റോ പെട്ട് അര മണിക്കൂര്‍ വൈകിയാലായി. പക്ഷേ കമ്മ്യൂണിക്കേഷന്‍ കൃത്യമാണെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.
നടന്മാരായ ശ്രീനാഥ് ഭാസി ടോം ഷൈന്‍ ചാക്കോ എന്നിവര്‍ക്കെതിരെ ആരോപണം ഉയരുകയും അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനു പിന്നാലെ നിരവധി സംവിധായകരും പുതുമഖ നടന്മാരും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: